വാഷിംഗ്ടൺ : ലോകചരിത്രത്തിൽ ആദ്യമായി 700 ബില്യൺ ഡോളർ ആസ്തിയുള്ള വ്യക്തിയായി മാറി ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇന്ന് പുറത്തുവന്ന കണക്കനുസരിച്ച്, നിലവിൽ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 749 ബില്യൺ ഡോളർ (ഏകദേശം 62 ലക്ഷം കോടി രൂപ) ആണ്.കഴിഞ്ഞ 19 ന് മസ്കിന്റെ 2018-ലെ വിവാദപരമായ ശമ്പള പാക്കേജ് (Pay Package) പുനഃസ്ഥാപിക്കാൻ ഡെലവെയർ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിലൂടെ ഏകദേശം 139 ബില്യൺ ഡോളർ മൂല്യമുള്ള സ്റ്റോക്ക് ഓപ്ഷനുകൾ അദ്ദേഹത്തിന് തിരികെ ലഭിച്ചു. ഇതാണ് നിലവിലെ ആസ്തി വർധനവിന് കാരണം. മാത്രമല്ല, മസ്കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിന്റെ വിപണി മൂല്യം ഗണ്യമായി വർദ്ധിച്ചതും അദ്ദേഹത്തിന്റെ ആസ്തി കുതിച്ചുയരാൻ കാരണമായി.ഈ വർദ്ധനവോടെ, ലോകസമ്പന്നരുടെ പട്ടികയിൽ രണ്ടാമതുള്ള ലാറി പേജിനേക്കാൾ ഏകദേശം 500 ബില്യൺ ഡോളറിന്റെ വലിയ വ്യത്യാസത്തിലാണ് മസ്ക് ഒന്നാമതെത്തിയത്.ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ മസ്കിൻ്റെ ആസ്തി 600 ബില്യൺ ഡോളർ പിന്നിട്ടിരുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക വളർച്ച തുടർന്നാൽ അദ്ദേഹം ലോകത്തെ ആദ്യത്തെ ട്രില്യണയർ (1 ട്രില്യൺ ഡോളർ ആസ്തിയുള്ള വ്യക്തി) ആകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
700 ബില്യൺ ഡോളർ കടന്ന് ഇലോൺ മസ്കിന്റെ ആസ്തി: ലോകചരിത്രത്തിലെ ആദ്യ ശതകോടീശ്വരൻ
RELATED ARTICLES

