Sunday, December 21, 2025
HomeAmericaവീൽചെയർ ഉപയോഗിക്കുന്ന വ്യക്തിയെ ബഹിരാകാശത്ത് എത്തിച് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ

വീൽചെയർ ഉപയോഗിക്കുന്ന വ്യക്തിയെ ബഹിരാകാശത്ത് എത്തിച് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ

ബഹിരാകാശ സഞ്ചാരം എല്ലാവർക്കും പ്രാപ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമായി ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിൻ (Blue Origin) . വീൽചെയർ ഉപയോഗിക്കുന്ന വ്യക്തിയെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ചാണ് (Blue Origin) ചരിത്രം കുറിച്ചത്. ജർമ്മനിയിൽ നിന്നുള്ള 33 വയസ്സുകാരിയായ എയ്‌റോസ്‌പേസ് എഞ്ചിനീയർ മൈക്കൈല (മിച്ചി) ബെന്തൗസ് (Michaela “Michi” Benthaus) ബ്ലൂ ഒറിജിനിലൂടെ ഈ നേട്ടം കൈവരിച്ചത്. 2018-ൽ ഒരു സൈക്ലിംഗ് അപകടത്തെത്തുടർന്ന് ഇവർക്ക് ചലനശേഷി നഷ്ടപ്പെട്ടത്.

2018-ൽ ഒരു മൗണ്ടൻ ബൈക്കിംഗ് അപകടത്തെത്തുടർന്ന് സുഷുമ്നാ നാഡിക്ക് പരിക്കേറ്റതോടെയാണ് മൈക്കൈലയ്ക്ക് നടക്കാണ് കഴിയാതെ വന്നത്. എന്നാൽ ഇത് തന്റെ കരിയറിനോ കായികത്തോടുള്ള താല്പര്യത്തിനോ തടസ്സമാകാൻ അവർ അനുവദിച്ചില്ല. പാരാ-അസ്ട്രോനട്ട് മിഷനുകളിൽ പങ്കെടുക്കുന്നതോടൊപ്പം, വീൽചെയർ ടെന്നീസ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിലും മൈക്കൈല സജീവമാണ്.NS-37 എന്ന് പേരിട്ടിരുന്ന ഈ ദൗത്യം ഡിസംബർ 20-ന് ശനിയാഴ്ചയാണ് നടന്നത്. ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ‘ന്യൂ ഷെപ്പേർഡ്’ (New Shepard) എന്ന റോക്കറ്റിൽ മൈക്കല കുതിച്ചുയർന്നത്.

മൈക്കലയെക്കൂടാതെ മറ്റ് അഞ്ച് പേരും ഈ സംഘത്തിലുണ്ടായിരുന്നു. ഏകദേശം 10 മുതൽ 11 മിനിറ്റ് വരെ നീണ്ടുനിന്ന ഈ യാത്രയിൽ യാത്രികർ ബഹിരാകാശത്തിന്റെ അതിർത്തിയായി കണക്കാക്കപ്പെടുന്ന ‘കർമാൻ ലൈൻ’ (Karman Line) കടന്നു.ബഹിരാകാശ യാത്ര കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും വൈകല്യമുള്ളവർക്കും ഇത് സാധ്യമാണെന്ന് തെളിയിക്കുന്നതിനും വേണ്ടിയാണ് ബ്ലൂ ഒറിജിൻ ഈ ദൗത്യം നടത്തിയതും ചരിത്രം കുറിച്ചതും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments