Sunday, December 21, 2025
HomeNewsഅസമിൽ ട്രെയിൻ ആനക്കൂട്ടത്തെ ഇടിച്ച് തെറിപ്പിച്ചു, 7 ആനകൾ ചരിഞ്ഞു; 5 കോച്ചുകൾ പാളം...

അസമിൽ ട്രെയിൻ ആനക്കൂട്ടത്തെ ഇടിച്ച് തെറിപ്പിച്ചു, 7 ആനകൾ ചരിഞ്ഞു; 5 കോച്ചുകൾ പാളം തെറ്റി

ഗുവാഹത്തി : അസ്സമിലെ ഹോജായിൽ സായിരംഗ്–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (20507) ഇടിച്ച് 7 ആനകൾ ചരിഞ്ഞു. ആനക്കൂട്ടത്തെ ഇടിച്ചുണ്ടായ അപകടത്തിൽ ട്രെയിനിന്റെ 5 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. ശനിയാഴ്ച പുലർച്ചെ 2:17നാണ് സംഭവം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാമ്പൂർ സെക്ഷനിലാണ് അപകടമുണ്ടായത്. ഗുവാഹത്തിയിൽനിന്ന് 126 കി.മീ അകലെവച്ചായിരുന്നു സംഭവം. 

ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടം ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. അപകടം നടന്ന ഇടം ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥലമാണ്. ആനകളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ട്രാക്കിൽ ചിന്നിച്ചിതറി കിടന്നതിനാലും കോച്ചുകൾ പാളം തെറ്റിയതിനാലും ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. പാളം തെറ്റിയ കോച്ചുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റു കോച്ചുകളിലേക്ക് മാറ്റി. ട്രെയിൻ ഗുവാഹത്തിയിൽ എത്തിയശേഷം കൂടുതൽ കോച്ചുകൾ ട്രെയിനിൽ ഘടിപ്പിക്കുമെന്ന് അധിക‍ൃതർ പറഞ്ഞു. ദുഃഖകരമായ സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അന്വേഷണത്തിന് ഉത്തരവിട്ടു. 

‘‘നൂറോളം ആനകൾ റെയിൽവേ ട്രാക്ക് കടക്കുമ്പോഴാണ് ട്രെയിൻ എത്തിയത്. ഇതു കണ്ടതോടെ ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. എന്നാൽ ചില ആനകൾ പാളത്തിൽ കുടുങ്ങി.  ട്രെയിനിലെ 600 യാത്രക്കാരിൽ പാളം തെറ്റിയ കോച്ചുകളിൽ ഉണ്ടായിരുന്നത് 200 പേരാണ്. ഇവരെ മറ്റു കോച്ചുകളിലേക്ക് മാറ്റി. ട്രെയിൻ യാത്ര തുടങ്ങിയിട്ടുണ്ട്’’ – നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ കപിഞ്ചാൽ കിഷോർ ശർമ്മ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments