തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കത്തോടെ മുന്നേറുകയാണ്. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ കൈവിട്ട തൃശൂർ, എറണാകുളം കോർപ്പറേഷനുകളിൽ യു.ഡി.എഫ് മുന്നേറുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നേറാനായതാണ് എൻ.ഡി.എയുടെ പ്രധാനനേട്ടം. എൽ.ഡി.എഫ് മുന്നേറ്റം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഒതുങ്ങി
ഫലമറിയാൻ ‘ട്രെൻഡ്’തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ‘ട്രെൻഡ്’ വെബ്സൈറ്റിൽ തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ല അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന വിധം സൈറ്റിൽ ലഭ്യമാകും.

