തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സെലക്‌ഷന്‍ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന സിനിമാ പ്രവർത്തകയുടെ പരാതിയിൽ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സംവിധായകന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് സിനിമാ പ്രവർത്തകയുടെ പരാതിയിൽ പറയുന്നു.
തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ചായിരുന്നു സംഭവം. ഐഎഫ്എഫ്‌കെ ജൂറി ചെയർമാനാണ് പി.ടി.കുഞ്ഞുമുഹമ്മദ്. ഇടത് സഹയാത്രികനായ കുഞ്ഞുമുഹമ്മദ് ഗുരുവായൂരിൽ നിന്ന് രണ്ടു തവണ സിപിഎം സ്വതന്ത്ര എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

