വാഷിംഗ്ടണ്‍: അമേരിക്കൻ തൊഴില്‍ വിപണി സെപ്റ്റംബറില്‍ കുതിച്ചുയര്‍ന്നുവെന്ന് തൊഴിൽ റിപ്പോർട്ട്. രണ്ടര ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട് പറയുന്നത്. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ശക്തമായി തുടരുന്നു എന്നതിന്റെ സൂചനയാണ് തൊഴില്‍ വിപണിയിലെ ഉയര്‍ച്ചയെന്ന് വിദഗ്ദർ ചൂണ്ടികാട്ടി.
പുതിയ ജോലികളുടെ എണ്ണം പ്രവചനങ്ങളെ മറികടന്നതോടെ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ശക്തമായ പ്രതിമാസ നേട്ടമാണ് സെപ്തംബറിൽ രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനത്തില്‍ നിന്നാണ് 4.1 ശതമാനമായി കുറഞ്ഞത്. സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്ക നീണ്ടേക്കുമെന്ന സാധ്യതകളെല്ലാം തള്ളുന്നതാണ് സെപ്തംബറിലെ തൊഴിൽ റിപ്പോർട്ട്.
അമേരിക്കയുടെ ഉത്പാദനക്ഷമത ശക്തമാണ്. ഗാര്‍ഹിക, കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍ മൊത്തത്തില്‍ ആരോഗ്യകരമാണ്. ചില്ലറ വില്‍പ്പന ഇപ്പോഴും ശക്തമാണ്. പലിശനിരക്ക് ഉയര്‍ന്നതായിരുന്നെങ്കിലും അടുത്തിടെ കുറഞ്ഞെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. സെപ്തംബറില്‍ ഭക്ഷ്യ സേവനങ്ങളിലെയും കുടിവെള്ള സ്ഥലങ്ങളിലെയും തൊഴില്‍ 69,000 വര്‍ധിച്ചു. ഹെല്‍ത്ത് കെയറില്‍ 45,000 ജോലികളാണ് ചേര്‍ത്തത്. സര്‍ക്കാര്‍ ജോലികള്‍ 31,000 വര്‍ധിച്ചപ്പോള്‍ 25,000 ന്റെ നേട്ടത്തോടെ നിര്‍മ്മാണ തൊഴില്‍ മേഖലയും കുതിപ്പ് തുടര്‍ന്നുവെന്ന് റിപ്പോർട്ട് പറയുന്നത്.
തൊഴിലാളികള്‍ക്കുള്ള ശരാശരി മണിക്കൂര്‍ വരുമാനം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. പ്രതിമാസ അടിസ്ഥാനത്തില്‍ 0.4 ശതമാനവും കഴിഞ്ഞ 12 മാസങ്ങളില്‍ 4 ശതമാനവും വര്‍ധിച്ചു. മൊത്തത്തിലുള്ള പണപ്പെരുപ്പം കുറയുന്നതിനാല്‍ വിലക്കയറ്റം മൂലം സമീപ വര്‍ഷങ്ങളില്‍ നിരാശരായവർക്കെല്ലാം പ്രതീക്ഷ നൽകുന്നതാണ് സെപ്തംബറിലെ തൊഴിൽ റിപ്പോർട്ട്.