Friday, December 5, 2025
HomeAmericaപ്രതിഭാധനരായ ഇന്ത്യാക്കാരെക്കൊണ്ട് വലിയ നേട്ടമുണ്ടാക്കിയ രാജ്യമാണ് യുഎസ് എന്ന് മസ്ക്

പ്രതിഭാധനരായ ഇന്ത്യാക്കാരെക്കൊണ്ട് വലിയ നേട്ടമുണ്ടാക്കിയ രാജ്യമാണ് യുഎസ് എന്ന് മസ്ക്

ന്യൂയോർക്ക് : പ്രതിഭാധനരായ ഇന്ത്യാക്കാരെക്കൊണ്ട് വലിയ നേട്ടമുണ്ടാക്കിയ രാജ്യമാണ് യുഎസ് എന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. വിദേശത്തുനിന്നെത്തുന്നവർക്ക് പൗരത്വം നൽകുന്ന എച്ച് 1ബി വീസ നിർത്തലാക്കിയാൽ യുഎസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും ടെസ് ല സിഇഒ ആയ മസ്ക് ഒരു അഭിമുഖത്തിൽ പറഞ്ഞു. ജോലിക്കായി ലഭിക്കുന്ന വീസ ചിലർ ദുരുപയോഗം നടത്തിയെന്നത് എച്ച് 1ബി നിർത്തിവയ്ക്കുന്നതിന് കാരണമല്ലെന്ന് മസ്ക് പറഞ്ഞു.

ജോ ബൈഡൻ സർക്കാരിന്റെ കാലത്ത് വൻതോതിൽ അനധികൃത കുടിയേറ്റക്കാർ രാജ്യത്തെത്തിയെന്ന് മസ്ക് പറഞ്ഞു. ഒരു രംഗത്തും ബൈഡന് നിയന്ത്രണമുണ്ടായിരുന്നില്ല.

സെപ്റ്റംബറിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീസ നിയന്ത്രണം പ്രഖ്യാപിച്ചത്. എച്ച് 1 ബി വീസ നൽകുന്നത് വൻതോതിൽ വെട്ടിക്കുറയ്ക്കുകയും അപേക്ഷാ ഫീ ഒരു ലക്ഷം ഡോളറായി വർധിപ്പിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതി ദുരുപയോഗപ്പെടുത്തുന്നു എന്നാരോപിച്ച് ചില കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments