Friday, December 5, 2025
HomeNewsകേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയ പരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയ പരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്ത് കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിലെ എസ്ഐആർ സമയ പരിധി ഡിസംബർ 16 വരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. എന്യൂമെറേഷൻ ഫോമുകൾ ഡിസംബർ 11വരെ നൽകാം. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ ജനുവരി 15 വരെ അപേക്ഷിക്കാം.

അതേസമയം, തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ എതിർപ്പ് ആവർത്തിച്ചിരുന്നു. സമയപരിധി നീട്ടണമെന്ന് സിപിഐ, കോൺഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു.

SIR ൽ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകൾ ഡിജിറ്റൈസ് ചെയ്യാൻ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യൂ ഖേൽക്കർ യോഗത്തിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments