Friday, December 5, 2025
HomeAmericaയുഎസ് ആക്രമണം മുൻകൂട്ടി രാജ്യവ്യാപകമായി സൈനിക തയ്യാറെടുപ്പുകൾ നടത്തി വെനസ്വേലൻ സൈന്യം

യുഎസ് ആക്രമണം മുൻകൂട്ടി രാജ്യവ്യാപകമായി സൈനിക തയ്യാറെടുപ്പുകൾ നടത്തി വെനസ്വേലൻ സൈന്യം

കാരക്കാസ് : ട്രംപ് ഭരണകൂടവുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, സാധ്യമായ യുഎസ് ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യവ്യാപകമായി സൈനിക തയ്യാറെടുപ്പുകൾ സജീവമാക്കി വെനസ്വേലൻ സൈന്യം. ഇത് സംബന്ധിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ സൈന്യം സജീവമായി പ്രചരിപ്പിക്കുന്നുണ്ട്. പ്രധാന നഗരങ്ങൾക്ക് മുകളിലൂടെ താഴ്ന്ന നിലയിലുള്ള ഫൈറ്റർ ജെറ്റുകളുടെ പറക്കലും തീവ്രമായ തീവ്ര പരിശീലനവും വെനസ്വേലൻ സൈന്യം നടത്തി.

തങ്ങളുടെ സൈനിക ശേഷിയിലേക്ക് പുതിയ ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയാണ് ഈ അതിശയോക്തിപരമായ ശക്തിപ്രകടനം നടത്തുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. യുഎസുമായുള്ള തർക്കത്തിനിടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ ഭരണകൂടം തങ്ങളുടെ താരതമ്യേന പരിമിതമായ സൈനിക ശക്തി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കങ്ങൾ.സെപ്റ്റംബർ ആദ്യം മുതൽ വെനസ്വേലൻ സൈനിക ദൃശ്യങ്ങളും സോഷ്യൽ മീഡിയ വീഡിയോകളും സിഎൻഎൻ വിശകലനം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തു വന്നത്.

വെനസ്വേലയുടെ തയ്യാറെടുപ്പുകൾക്ക് മറുപടിയായി കരീബിയൻ കടലിൽ യുഎസ് വ്യോമ, നാവിക ശക്തിയുടെ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു നിരീക്ഷണ വിമാനം, ആക്രമണ വിമാനം, ബോംബർ വിമാനം എന്നിവ ഉൾപ്പെടുത്തിയുള്ള ആക്രമണ പരിശീലന പ്രകടനം യുഎസ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments