നെടുമ്പാശ്ശേരി: ഇത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ വിമാന സർവിസ് ബുധനാഴ്ച നടത്തും.ഈ വിമാനത്തിൽ പോകേണ്ട ഉംറ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ബുധനാഴ്ച രാവിലെ 11ന് പ്രത്യേക വിമാനം സജ്ജമാക്കി അയക്കും.
ജിദ്ദയിൽ കുടുങ്ങിയ കൊച്ചിയിലേക്കുള്ള യാത്രക്കാരെ മടക്കവിമാനത്തിൽ കൊച്ചിയിലെത്തിക്കും. വിമാനം വൈകീട്ട് 3.55ന് കൊച്ചിയിലെത്തും.

