Friday, December 5, 2025
HomeNewsഇരട്ടത്താപ്പ് പാടില്ല: ഭീകരവാദത്തിനെതിരെ സമ്പൂർണ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് നരേന്ദ്രമോദി

ഇരട്ടത്താപ്പ് പാടില്ല: ഭീകരവാദത്തിനെതിരെ സമ്പൂർണ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് നരേന്ദ്രമോദി

ദില്ലി : ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂർണ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ഭീകരവാദത്തിനെതിരെ ആവശ്യമെന്നും ജി20 ഉച്ചകോടിയുടെ ഭാ​ഗമായി നടന്ന ഇന്ത്യ ബ്രസീൽ ദക്ഷിണാഫ്രിക്ക ഉച്ചകോടിയിൽ മോദി പറഞ്ഞു.

യുഎൻ രക്ഷാസമിതിയിൽ കാലാനുസൃതമായിട്ടുള്ള പരിഷ്കരണം അനിവാര്യമാണെന്നും മോദി ആവർത്തിച്ചു. യുഎൻ അടക്കമുള്ള ആ​ഗോള സ്ഥാപനങ്ങൾ 21-ാം നൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളിൽ നിന്നും വളരെ അകലെയാണെന്നും മോദി ചൂണ്ടിക്കാട്ടി. ബ്രസീലുമായും ദക്ഷിണാഫ്രിക്കയുമായും സാങ്കേതിക വിദ്യാ കൈമാറ്റത്തിന് സംവിധാനം വേണമെന്നും മോദി നിർദേശിച്ചു. അടുത്ത വർഷം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് മോദി നേതാക്കളെ ക്ഷണിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments