ലഖ്നോ: വിദേശ സഹായമില്ലാതെ സമൂഹത്തിന്റെ പിന്തുണയിൽ മാത്രമാണ് ആർ.എസ്.എസ് 100 വർഷം പൂർത്തിയാക്കിയതെന്ന് ഉത്തർപ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥ്. ഗീത പ്രേരണ മഹോത്സവ് ചടങ്ങിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.ആർ.എസ്.എസ് എങ്ങനെയാണ് ഫണ്ട് കണ്ടെത്തി പ്രവർത്തിക്കുന്നതെന്ന് വിദേശ നയതന്ത്ര പ്രതിനിധികൾ പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങളുടെയോ അന്താരാഷ്ട്ര ചർച്ചുകളുടെയോ ഫണ്ട് ആർ.എസ്.എസിന് ലഭിക്കുന്നില്ല.സമൂഹത്തിന്റെ ശക്തിയിൽ നിലകൊള്ളുന്ന സംഘടന, സേവന മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്. ഭഗവദ് ഗീത 140 കോടി ഇന്ത‍്യക്കാർക്കുള്ള ദൈവിക മന്ത്രമാണെന്നും യോഗി ആദിത‍്യനാഥ് കൂട്ടിച്ചേർത്തു.

