Friday, December 5, 2025
HomeAmericaയുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണം; ഏതെങ്കിലും വിധത്തിൽ സമ്മതിപ്പിക്കുമെന്ന് ട്രംപ്

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണം; ഏതെങ്കിലും വിധത്തിൽ സമ്മതിപ്പിക്കുമെന്ന് ട്രംപ്

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ താൻ നിർദേശിച്ച പദ്ധതിയ്ക്ക് ഇതുവരെ അന്തിമരൂപം നൽകിയിട്ടില്ലെന്നും, ഏതുവിധത്തിലായാലും യുദ്ധം നിർത്തണം എന്നാണ് തന്റെ ആഗ്രഹമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. യുക്രൈൻ ചില പ്രദേശങ്ങൾ വിട്ടുനൽകൽ, സൈനിക ശക്തി കുറയ്ക്കൽ, നാറ്റോയിൽ ചേരില്ലെന്ന വാഗ്ദാനം തുടങ്ങിയവയാണ് മുന്നോട്ടു വെച്ച 28 പോയിൻ്റുകയുള്ള സമാധാന കരാറിൽ നിർദേശം. ഇത് യുക്രൈനിന്‍റെ അവസാന ഓഫറാണോ എന്ന മാധ്യമങ്ങളുടെ ചോദിച്ചതിന് അല്ല എന്നാണ് ട്രംപ് മറുപടി നൽകിയത്.

“നമുക്ക് ഈ യുദ്ധം അവസാനിപ്പിക്കണം. ഏതുവിധമായാലും അത് അവസാനിക്കണം,” ട്രംപ് പറഞ്ഞു. യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി ഈ പദ്ധതിയെ അധികം കാര്യമാക്കാതെയാണ് സ്വീകരിച്ചത്. “പകരം നിർദേശങ്ങൾ” അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാൽ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ താൻ തയ്യാറാണെങ്കിലും, നിരസിച്ചാൽ 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ ആക്രമണം മുന്നോട്ട് കൊണ്ടുപോകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.

വെള്ളിയാഴ്ച, യുഎസ് താങ്ക്‌സ്‌ഗിവിങ് ദിനമായ നവംബർ 27-ന് മുമ്പായി സെലെൻസ്കി ഒരു കരാറിൽ എത്തുന്നത് “ചെറിയ സമയം” ആയിരിക്കുമെന്നും എന്നാൽ ആ തീയതി മാറ്റാൻ കഴിയുമെന്നും ട്രംപ് സൂചിപ്പിച്ചു. സെലെൻസ്കി യ്ക്ക് അത് ഇഷ്ടമായിരിക്കണം. ഇഷ്ടമല്ലെങ്കിൽ, അവർ പിന്നെയും പോരാടിക്കൊണ്ടിരിക്കും. ഒടുവിൽ ഏതെങ്കിലും ഒരുവിധത്തിൽ സമ്മതിക്കേണ്ടി വരുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും, ട്രംപിൻ്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഈ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച ജിനീവയിൽ എത്തുമെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ പ്രതിനിധികളും സ്വിറ്റ്സർലാൻഡിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments