ദുബായ്: തേജസ് ദുരന്തത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്കും വീരമൃത്യു വരിച്ച വിംഗ് കമന്ഡർ നമൻശ് സ്യാലിന്റെ കുടുംബത്തിനും അനുശോചനം അറിയിച്ച് ദുബായ് സിവിൽ എവിയേഷൻ അതോറിറ്റി പ്രസിഡന്റ് , ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തും. കടുത്ത ദുഃഖം അറിയിക്കുന്നു എന്നും ഇന്ത്യൻ എയർഫോഴ്‌സിനു പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബായ് എയർഷോ സംഘാടകരും അനുശോചനം അറിയിച്ചു. വലിയ നഷ്ടത്തിൽ കുടുംബത്തിന് ഒപ്പം നിൽക്കുന്നു എന്ന് ദുബായ് എയർഷോ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ദുഃഖം പങ്കുവെക്കുന്നു എന്നും എല്ലാ അംഗങ്ങളും സുരക്ഷിതരായി ഇരിക്കട്ടെ എന്നും സംഘടകർ ആശംസിച്ചു.
അതിനിടെ തേജസ് വിമാനം തകർന്നുവീണതിൽ അന്വേഷണം തുടങ്ങി വ്യോമസേന .വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡർ നമൻഷി ന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലേക്ക് എത്തിക്കും. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ .ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി.
അപകടം സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്നാഥ് സിങ്ങ് പ്രതികരിച്ചു. അപകടത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്നതിൽ പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി

