Friday, December 5, 2025
HomeAmericaന്യൂയോർക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്റാൻ മംദാനിയെന്ന് ട്രംപ്

ന്യൂയോർക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്റാൻ മംദാനിയെന്ന് ട്രംപ്

വാഷിങ്‌ടൻ : ന്യൂയോർക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്റാൻ മംദാനിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചർച്ച ഫലപ്രദമായിരുന്നു. ന്യൂയോർക്ക് നഗരത്തിന്റെ നിയുക്ത മേയർ സൊഹ്റാൻ മംദാനിയുമായി വൈറ്റ്ഹൗസിലെ ഓവൽ ഓഫിസിൽ കൂടിക്കാഴ്ചയ്‌ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയെ ട്രംപ് അഭിനന്ദിച്ചു. ശക്‌തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു.

‘ചർച്ച ഫലപ്രദമായിരുന്നു. മംദാനിക്ക് മികച്ച പ്രവർത്തനം നടത്താനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചില യാഥാസ്ഥിതികരെ അദ്ദേഹം അത്ഭുതപ്പെടുത്തും. എത്ര മികവോടെ മംദാനി പ്രവർത്തിക്കുന്നുവോ അത്ര സന്തോഷവാനായിരിക്കും ഞാൻ. ഞങ്ങൾ തമ്മിൽ പൊതുവായി ഒരു പൊതുവായ കാര്യമുണ്ട് – ഞങ്ങൾ സ്നേഹിക്കുന്ന ഈ നഗരം വളരെ മികച്ചതായി മാറണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞാൻ കരുതിയതിലും കൂടുതൽ കാര്യങ്ങളിൽ ഞങ്ങൾ യോജിക്കുന്നു. കുറ്റകൃത്യങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഞാനും അതുതന്നെ ആഗ്രഹിക്കുന്നു.’ – ഡോണൾഡ് ട്രംപ് പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ അറസ്‌റ്റു ചെയ്യുമെന്ന മംദാനിയുടെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകൾ പോലും മാറിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments