വാഷിംഗ്ടണ്‍ : ചരിത്രത്തില്‍ ഇടംപിടിച്ച യുഎസ് ഷട്ട്ഡൗണിന്റെ സമയത്ത് കൃത്യമായി ജോലിക്കെത്തിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് എഫ്എഎ പ്രത്യേക ബോണസ് നല്‍കി. ഷട്ട്ഡൗണ്‍ സമയത്ത് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നതിനാല്‍ പലരും ഊബര്‍ ഓടിച്ചും മറ്റുമായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്. 10,000-ത്തിലധികം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്‍ 776 പേരാണ് ആ സമയത്തും ജോലിയില്‍ തുടര്‍ന്നത്. അവര്‍ക്കാണ് ട്രംപ് നിര്‍ദ്ദേശിച്ച 10,000 ഡോളര്‍ ബോണസ് ലഭിക്കുകയെന്ന് എന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യാഴാഴ്ച പറഞ്ഞു.ഷട്ട്ഡൗണ്‍ ഒരു മാസത്തിലധികം നീണ്ടുനിന്നതിനാല്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിന്റെ സാമ്പത്തിക സമ്മര്‍ദ്ദം കാരണമായിരുന്നു നിരവധി കണ്‍ട്രോളര്‍മാര്‍ ജോലിയില്‍ നിന്ന് മാറിനിന്നത്. അവരില്‍ ചിലര്‍ക്ക് സൈഡ് ജോലികള്‍ ലഭിച്ചു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ജോലി ചെയ്യാനായിരുന്നുമില്ല. അവരുടെ അസാന്നിധ്യം രാജ്യത്തുടനീളമുള്ള വിമാന സര്‍വ്വീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഇത് തിരക്കേറിയ 40 വിമാനത്താവളങ്ങളിലെ ചില വിമാനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ജോലിയില്‍ തുടരുന്നവര്‍ക്ക് ബോണസ് നല്‍കുമെന്ന് ട്രംപ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

