ഹൂസ്റ്റൻ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി തുടർച്ചയായി മൂന്നാം തവണയും മലയാളിയായ റോബിൻ ഇലക്കാട്ട് ചുമതലയേറ്റു. കോട്ടയം കുറുമുള്ളൂർ സ്വദേശിയാണ്.
നഗരത്തിന്റെ 12ാമത് മേയറാണ്. 2020 ഡിസംബറിലാണ് റോബിൻ ആദ്യം മിസോറി സിറ്റി മേയറായത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇതോടൊപ്പം നടന്നു. 2028 വരെയാണ് കാലാവധി. നവംബർ നാലിന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ല കൗൺസിൽ അംഗം ജെഫ്രി ബോണിയെ 52.61 ശതമാനം വോട്ട് നേടിയാണ് റോബിൻ പരാജയപ്പെടുത്തിയത്

