ബെലേം: ബ്രസീലിലെ ബെലേമിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്കിടെ വേദിയില്‍ തീപിടുത്തം. ഇതേ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുകയും ചര്‍ച്ചകള്‍ തടസ്സപ്പെടുകയും ചെയ്തു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഒരു കരാറിലെത്താന്‍ പ്രതിനിധികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. മിനിറ്റുകള്‍ക്കകം തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. ഇതിനിടെ പുക ശ്വസിച്ച പതിമൂന്ന് പേര്‍ക്ക് ചികിത്സ തേടിയതായും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

