പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. നട തുറന്ന് ഇതേ വരെ ദർശനം നടത്തിയ ഭക്തരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ദർശനം പൂർത്തിയാക്കി മലയിറങ്ങാൻ 12 മണിക്കൂറിലേറെ ഭക്തർ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും റിപ്പോർട്ടുകൾ.
തിരക്കുമൂലം പമ്പയിലും, മരക്കൂട്ടത്തും ഭക്തർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ കൈക്കൊള്ളുകയാണ് അധികൃതർ പറഞ്ഞു.

