Friday, December 5, 2025
HomeNewsഡ്രോണുകള്‍ റോക്കറ്റുകളാക്കി ആക്രമണം: ചെങ്കോട്ട ആക്രമണത്തിന് പിന്നാലെ എൻഐഎ അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ

ഡ്രോണുകള്‍ റോക്കറ്റുകളാക്കി ആക്രമണം: ചെങ്കോട്ട ആക്രമണത്തിന് പിന്നാലെ എൻഐഎ അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ

ന്യൂഡല്‍ഹി : ചെങ്കോട്ട ചാവേര്‍ ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയ എന്‍ഐഎ കൂടുതല്‍ കണ്ടെത്തലുകളിലേക്ക്. തിങ്കളാഴ്ച കേസില്‍ മറ്റൊരു കശ്മീരി നിവാസിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നും കൂടുതല്‍ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ച് ഹമാസ് മാതൃകയിലുള്ള ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഭീകരസംഘം പദ്ധതിയിട്ടിരുന്നതായാണ് ഇന്നലെ പിടിയിലായ ജാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

ജെയ്ഷെ മൊഡ്യൂള്‍ സംഘം ആസൂത്രണം ചെയ്ത സ്ഫോടന പരമ്പരകളില്‍ ഉപയോഗിക്കേണ്ട ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയിലും ഇയാള്‍ ഏര്‍പ്പെട്ടിരുന്നു.ഡാനിഷ്, സ്‌ഫോടനത്തില്‍ക്കൊല്ലപ്പെട്ട ചാവേര്‍ ബോംബര്‍ ഉമര്‍ മുഹമ്മദി (ഉമര്‍ ഉന്‍ നബി) ന്റെ പ്രധാന കൂട്ടാളിയാണെന്ന് എന്‍ഐഎ പറയുന്നു. ശ്രീനഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മൊഡ്യൂളിലെ ആരോപണവിധേയനായ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൊഡ്യൂളിലെ അംഗങ്ങളില്‍ ഒരാളായ ഡാനിഷിന്റെ പേര് പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടെ, പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയായ ഡാനിഷ്, കഴിഞ്ഞ ഒക്ടോബറില്‍ കുല്‍ഗാമിലെ ഒരു പള്ളിയില്‍ വെച്ചാണ് താന്‍ ആദ്യമായി ഡോക്ടര്‍ മൊഡ്യൂളിനെ കണ്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി തിങ്കളാഴ്ച ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭീകരാക്രമണത്തില്‍ പങ്കെടുക്കാന്‍ ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട വാടക വീട്ടിലേക്ക് വരാന്‍ ഉമര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡാനിഷ് വെളിപ്പെടുത്തി.

ഡ്രോണുകള്‍ പരിഷ്‌ക്കരിച്ച് റോക്കറ്റുകള്‍ നിര്‍മ്മിച്ച് ആക്രമണം നടത്താനായിരുന്നു ഭീകര സംഘത്തിന്റെ പദ്ധതി. ഇതിനായി പിടിയിലായ ഡാനിഷ് സാങ്കേതിക സഹായം നല്‍കിയിരുന്നതായി എന്‍ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. ഡ്രോണുകളില്‍ ക്യാമറയും ബാറ്ററിയും ചേർത്ത് എന്നാല്‍ ശക്തവുമായ ബോംബുകളും ഘടിപ്പിച്ച് തിരക്കേറിയ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുന്നതായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍ മാരകമായ കാര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ അന്വേഷണ സംഘം ഈ പദ്ധതികളെല്ലാം തകര്‍ക്കുകയായിരുന്നു.

സിറിയ, ഇറാഖ്, ഇസ്രായേല്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഹമാസ്, ഐഎസ് തുടങ്ങിയ ഭീകര സംഘടനകളാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്, ആ മാതൃക ഇവിടെയും പകര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

‘ഷൂ ബോംബര്‍’ ആംഗിളും അന്വേഷിക്കുന്നു – ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരന്‍ ഉമര്‍ ഉന്‍ നബി ‘ഷൂ ബോംബറായി’ പ്രവര്‍ത്തിച്ചിരുന്നോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നു. സ്‌ഫോടന സ്ഥലത്ത് നിന്ന് നിര്‍ണായകമായ ഒരു കണ്ടെത്തല്‍ നടത്തിയതിന് ശേഷമാണ് ഈ രീതിയിലേക്കും അന്വേഷണം നടക്കുന്നത്. ഐ20 കാറിന്റെ വലതുവശത്തെ മുന്‍ ടയറിനടുത്ത് ഡ്രൈവിംഗ് സീറ്റിനടിയില്‍ നിന്ന് ഒരു ഷൂ കണ്ടെത്തിയിരുന്നു.

2001 ഡിസംബറില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തന്റെ ഷൂസില്‍ ഒളിപ്പിച്ച മാരക സ്‌ഫോടക വസ്തുവായ ഠഅഠജ (ട്രയാസെറ്റോണ്‍ ട്രൈപെറോക്‌സൈഡ്) സ്‌ഫോടകവസ്തു പൊട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ച റിച്ചാര്‍ഡ് റീഡ് നടത്തിയ കുപ്രസിദ്ധമായ ശ്രമത്തിന് സമാനമായ ഒരു പാറ്റേണിലേക്കാണ് ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്. ഐ20 യില്‍ നിന്നും കണ്ടെടുത്ത ഷൂ പരിശോധിച്ച ഫോറന്‍സിക് സംഘങ്ങള്‍ അതിനുള്ളില്‍ ഒരു ലോഹ പദാര്‍ത്ഥം കണ്ടെത്തി, അത് സ്‌ഫോടകവസ്തുവിന്റെ ട്രിഗര്‍ മെക്കാനിസമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ നിലവില്‍ പരിശോധന നടക്കുകയാണ്.

ഷൂ ബോംബ്’ സ്‌ഫോടനത്തിന് ശ്രമിച്ചുവെന്ന സംശയത്തെ കൂടുതല്‍ ശരിവയ്ക്കുന്ന തരത്തില്‍, സ്‌ഫോടന സ്ഥലത്തെ ടയറിലും ഷൂവിലും ഠഅഠജ യുടെ അവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവ കണ്ടെടുത്തിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. കാറിന്റെ പിന്‍ സീറ്റിനടിയില്‍ സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹമാസ് ശൈലിയിലുള്ള ഡ്രോണ്‍ ആക്രമണ പദ്ധതിക്ക് സമാനമായി, 2021 ല്‍ ജമ്മു വ്യോമസേനാ സ്റ്റേഷനില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഒരു ഭീകരാക്രമണം നടത്തിയിരുന്നു. രണ്ട് താഴ്ന്ന പറക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ വര്‍ഷിച്ചായിരുന്നു ആക്രമണം. ആ ആക്രമണത്തിന് പിന്നില്‍ ഡാനിഷ് ഒരു സജീവ ഗൂഢാലോചനക്കാരന്‍ ആയിരുന്നുവെന്നും ഭീകരാക്രമണം ആസൂത്രണം ചെയ്യാന്‍ ഉമര്‍ ഉന്‍ നബിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘ഭീകരവിരുദ്ധ ഏജന്‍സിയുടെ നിരവധി സംഘങ്ങള്‍ ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞ് വ്യാപക പരിശോധന നടത്തുന്നുണ്ട്. മാത്രമല്ല, ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയാന്‍ സംസ്ഥാനങ്ങളിലുടനീളം തിരച്ചില്‍ തുടരുകയാണ്.അതേസമയം, ആക്രമണത്തില്‍ ഉള്‍പ്പെട്ട ഐ20 കാര്‍ രജിസ്റ്റര്‍ ചെയ്ത കശ്മീരി നിവാസിയായ അമീര്‍ റാഷിദ് അലിയെ ഞായറാഴ്ച എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. പാംപോര്‍ നിവാസിയായ ഇയാളെ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments