Friday, December 5, 2025
HomeAmericaമേരിലാൻഡിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിൽ മണ്ഡലപൂജയ്ക്ക് തുടക്കമായി

മേരിലാൻഡിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിൽ മണ്ഡലപൂജയ്ക്ക് തുടക്കമായി

ഡോ. മധു നമ്പ്യാർ

മേരിലാൻഡ് : അമേരിക്കയിലെ “പശ്ചിമ ശബരിമല” എന്നറിയപ്പെടുന്ന മേരിലാൻഡിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിൽ (SSVT) മണ്ഡല മകരോത്സവത്തിന് തുടക്കമായി. മണ്ഡല ഉത്സവാരംഭ പൂജയോടെയാണ് 41 ദിവസത്തെ അയ്യപ്പൻ വ്രതാചരണത്തിന് തുടക്കമായത്. ഭക്തിസാന്ദ്രമായ ചടങ്ങിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. ഗണപതി ഹോമത്തോടെയായിരുന്നു തുടക്കം.

തുടർന്ന് നടന്ന ദ്വജാരോഹണം മണ്ഡലക്കാലത്തിന്റെ ഔദ്യോഗിക ആരംഭമായി. സഹസ്രാഭിഷേകവും അയ്യപ്പപൂജയും ശരണമന്ത്രധ്വനികളും ഉത്സവാന്തരീക്ഷം സൃഷ്ട്രിച്ചു. ശബരിമലയിലെ 18 പടികളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള ക്ഷേത്രത്തിലെ പതിനെട്ടാം പടിയിൽ വൈകുന്നേരം നടന്ന പടിപൂജ ഭക്തിസാന്ദ്രമായി. രാത്രി ശാസ്താം പാട്ടും തുടർന്ന് ഹരിവരാസനവും ചൊല്ലി ആദ്യദിനം പര്യവസാനിച്ചു.

നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ മാല ധരിക്കാൻ എത്തിയത്. നവംബർ 22, 23, 29, 30, ഡിസംബർ 6, 7, 13, 14, 20, 21, 22, 25 (മണ്ഡല പൂജ), 26, 27, 28; ജനുവരി 3, 4, 10, 11, 14 (മകരസംക്രാന്തി പൂജ) എന്നിവയുൾപ്പെടെ വിവിധ ദിവസങ്ങളിൽ ഇരുമുടി തയ്യാറാക്കി പടിപൂജയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം.

മണ്ഡല മകരോത്സവകാലത്ത് ഭക്തജനങ്ങൾക്ക് പൂജാ സ്പോൺസർഷിപ്പിനായി വിവിധ അവസരങ്ങളും ക്ഷേത്രം നൽകുന്നു. ഇതിലൂടെ കുടുംബങ്ങൾക്കും ഭക്തർക്കും ക്ഷേത്രത്തിന്റെ ആത്മീയ-സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കുചേരാം. കേരള ശൈലിയിൽ നിർമ്മിച്ചിട്ടുള്ള അയ്യപ്പസ്വാമി ക്ഷേത്രം, പഞ്ചലോഹത്തിൽ നിർമിച്ച ചിൻമുദ്രാവിരാജിത പ്രതിമയാണ് സവിശേഷത. കന്നിമൂല ഗണപതി, നാഗരാജാവ്, മാളികപ്പുറത്തമ്മ എന്നിവയുടെ ഉപപ്രതിഷ്ഠയാൽ സമ്പന്നമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments