Friday, December 5, 2025
HomeAmericaഒടുവിൽ യുഎസ് സാധാരണ നിലയിലേക്ക്: ഷട്ട് ഡൗൺ അവസാനിപ്പിച്ച് പ്രതിനിധികൾ; സുപ്രധാന സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു

ഒടുവിൽ യുഎസ് സാധാരണ നിലയിലേക്ക്: ഷട്ട് ഡൗൺ അവസാനിപ്പിച്ച് പ്രതിനിധികൾ; സുപ്രധാന സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു

വാഷിംഗ്ടൺ: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിച്ചുകൊണ്ടുള്ള ബിൽ യു.എസ് കോൺഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് ഫെഡറൽ സർക്കാരിൻ്റെ സുപ്രധാന സേവനങ്ങൾ പുനഃസ്ഥാപിക്കാൻ വഴി തുറന്നത്. തടസ്സപ്പെട്ട ഭക്ഷ്യസഹായം പുനരാരംഭിക്കാനും ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളം നൽകാനും എയർ ട്രാഫിക് കൺട്രോൾ സംവിധാനം പുനരുജ്ജീവിപ്പിക്കാനും ബിൽ ലക്ഷ്യമിടുന്നു.

ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കൻ നിയന്ത്രിത ജനപ്രതിനിധി സഭ 222-209 വോട്ടുകൾക്ക് പാസാക്കിയത്. ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ട്, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങളെ ഒരുമിപ്പിച്ചു നിർത്താൻ ഈ വോട്ടെടുപ്പിലൂടെ സാധിച്ചു. ഫെഡറൽ ഹെൽത്ത് ഇൻഷുറൻസ് സബ്‌സിഡികൾ നീട്ടാനുള്ള ശ്രമം പരാജയപ്പെട്ടതിലുള്ള അമര്‍ഷത്തിലാണ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റുകൾ.

ധനവിനിയോഗവും രാഷ്ട്രീയ വിവാദങ്ങളുംകരാർ വഴി ജനുവരി 30 വരെ സർക്കാർ ഫണ്ടിംഗ് നീട്ടും. ഇതോടെ രാജ്യത്തിൻ്റെ നിലവിലുള്ള 38 ട്രില്യൺ ഡോളർ കടത്തിലേക്ക് പ്രതിവർഷം ഏകദേശം 1.8 ട്രില്യൺ ഡോളർ കൂടി വർധിക്കും. ഈ വിഷയത്തിൽ അരിസോണയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ഡേവിഡ് ഷെയ്‌ക്ക്‌വേർട്ട് കോൺഗ്രസിൻ്റെ നടപടിയെ ‘സൈൻഫെൽഡ് എപ്പിസോഡ്’ പോലെയായിരുന്നു എന്ന് വിമർശിച്ചു.

അതേസoമയം, ഷട്ട്ഡൗൺ അവസാനിച്ചെങ്കിലും ഇരു പാർട്ടികൾക്കും വ്യക്തമായ രാഷ്ട്രീയ നേട്ടം അവകാശപ്പെടാൻ കഴിഞ്ഞിട്ടില്ല. ‘റോയിട്ടേഴ്‌സ്-ഇപ്‌സോസ്’ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 50 ശതമനം അമേരിക്കക്കാർ ഷട്ട്ഡൗണിന് റിപ്പബ്ലിക്കൻമാരെയും 47ശതമാനം പേർ ഡെമോക്രാറ്റുകളെയും ആണ് കുറ്റപ്പെടുത്തുന്നത്.സഭയിൽ വോട്ടെടുപ്പ് നടത്താമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ ഉറപ്പ് നൽകിയിട്ടില്ല. ന്യൂജേഴ്‌സി ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പ്രതിനിധി മിക്കി ഷെറിൽ തൻ്റെ അവസാന പ്രസംഗത്തിൽ ഈ ബില്ലിനെതിരെ ശക്തമായി സംസാരിച്ചു. കുട്ടികളിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കുകയും ആരോഗ്യ സംരക്ഷണം ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിൻ്റെ വെറുമൊരു ചുവന്ന മുദ്രയായി ഈ സഭയെ മാറാൻ അനുവദിക്കരുത് എന്ന് അവർ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു.

അതേസമയം, ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട തരംതിരിക്കാത്ത എല്ലാ രേഖകളും പുറത്തുവിടുന്നതിനുള്ള വോട്ടെടുപ്പ് ഇനി നടക്കും. സെപ്റ്റംബർ പ്രത്യേക തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റ് അംഗം അഡെലിറ്റ ഗ്രിജാൾവ സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ ഈ പ്രമേയം വോട്ടിനിടാനുള്ള അന്തിമ ഒപ്പിട്ടിരുന്നു. കൂടാതെ, കാപ്പിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട ഫെഡറൽ അന്വേഷണത്തിൽ സ്വകാര്യത ലംഘിച്ചു എന്ന് ആരോപിക്കുന്ന എട്ട് റിപ്പബ്ലിക്കൻ സെനറ്റർമാർക്ക്, നീതിന്യായ വകുപ്പിനെതിരെ 500,000 വരെ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യാനുള്ള അവസരവും ഈ ഫണ്ടിംഗ് പാക്കേജ് നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments