Monday, December 8, 2025
HomeNewsജപ്പാനിലെ വടക്കൻ തീരപ്രദേശത്ത് ശക്തമായ ഭൂകമ്പം: സുനാമി മുന്നറിയിപ്പ് ; ജാഗ്രത നിർദ്ദേശം

ജപ്പാനിലെ വടക്കൻ തീരപ്രദേശത്ത് ശക്തമായ ഭൂകമ്പം: സുനാമി മുന്നറിയിപ്പ് ; ജാഗ്രത നിർദ്ദേശം

ടോക്കിയോ: ജപ്പാനിലെ വടക്കൻ തീരപ്രദേശമായ ഇവാതെ മേഖലയിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ് ഉണ്ടായത്. സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഭൂകമ്പത്തെത്തുടർന്ന് തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായതും ഉയർന്നതുമായ തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

ജാഗ്രത തുടരണം എന്നും തീരപ്രദേശത്തുള്ള ജനങ്ങൾ ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു. സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. നിലവിൽ വലിയ അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പക്ഷേ ജാഗ്രത തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments