Friday, December 5, 2025
HomeNewsമൊബൈൽ ഫോണില്ല, മതം മാറി പാസ്റ്ററായി: 25 വർഷങ്ങൾക്ക് ശേഷം പോക്സോ കേസ് പ്രതി പിടിയിൽ

മൊബൈൽ ഫോണില്ല, മതം മാറി പാസ്റ്ററായി: 25 വർഷങ്ങൾക്ക് ശേഷം പോക്സോ കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ. നിറമൺകര സ്വദേശി മുത്തുകുമാറിനെയാണ് തമിഴ്നാട്ടിൽ വെച്ച് വഞ്ചിയൂർ പൊലീസ് പിടികൂടുന്നത്.

2001ലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ സെന്‍റര്‍ നടത്തിയിരുന്ന മുത്തുകുമാർ വിദ്യാര്‍ഥിനിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മുങ്ങിയ പ്രതി കേരളം വിട്ടു. ഒളിവില്‍ പോയ പ്രതി മതം മാറുകയും സാം എന്ന പേര് സ്വീകരിച്ച് പാസ്റ്ററാകുകയും ചെയ്തെന്നും പൊലീസ് പറയുന്നു. തമിഴ്നാട്ടില്‍ നിന്ന് രണ്ടുവിവാഹവും ഇയാള്‍ ചെയ്തെന്നും പൊലീസ് പറയുന്നു.

ട്യൂഷന്‍ സെന്‍റര്‍ നടത്തുകയായിരുന്ന ഇയാള്‍ വിദ്യാര്‍ഥിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെൺകുട്ടിയെപീഡിപ്പിച്ച ശേഷം ഇയാൾ കേരളം വിടുകയായിരുന്നു. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത പ്രതി അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ചു.

പബ്ലിക് ടെലിഫോൺ ബൂത്തുകളിൽ നിന്നാണ് ഫോണിൽ സംസാരിച്ചിരുന്നത്. ബാങ്ക് ഇടപാടുകളെല്ലാം സി.ഡി.എം വഴിയാക്കുകയും ചെയ്തു. പ്രതി ബന്ധപ്പെടാൻ സാധ്യതയുള്ള 150 ഓളം ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. മുപ്പതിലധികം ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു.ഇ തിന് പിന്നാലെയാണ് മുത്തുകുമാറിനെക്കുറിച്ച് സൂചന ലഭിച്ചത്. സാം എന്ന പേരിൽ മതം മാറി ചെന്നൈയിൽ കഴിയവേയാണ് പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments