Friday, December 5, 2025
HomeAmericaയുഎസ് ലൂയിവിൽ കാര്‍ഗോ വിമാനം തകര്‍ന്നുവീണ് മൂന്ന് മരണം

യുഎസ് ലൂയിവിൽ കാര്‍ഗോ വിമാനം തകര്‍ന്നുവീണ് മൂന്ന് മരണം

ലൂയിവിൽ : കെൻ്റക്കി, ലൂയിവിൽ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണ് മൂന്ന് മരണം. ചൊവ്വാഴ്ച വൈകുന്നേരം 5.15 ഓടെ ലൂയിവിൽ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

”യുപിഎസ് ഫ്‌ലൈറ്റ് 2976 ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെ കെന്റക്കിയിലെ ലൂയിവിൽ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം തകര്‍ന്നുവീണു.” ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. വിമാനം ഹോണോലുലുവിലേക്ക് പോകുകയായിരുന്നു. വിമാനം പുറപ്പെട്ട ഉടന്‍ അപകടം സംഭവിച്ചതിനാല്‍ ഇന്ധനവും അധികമായിരുന്നു. ഇതാണ് വലിയ രീതിയിലേക്കുള്ള തീപിടുത്തത്തിലേക്ക് നയിച്ചത്. ഉദ്യോഗസ്ഥര്‍ സ്റ്റൂജസിനും ക്രിറ്റെന്‍ഡനും ഇടയിലുള്ള ഗ്രേഡ് ലെയ്ന്‍ അനിശ്ചിതമായി അടച്ചു. ഇവിടേക്ക് പ്രവേശിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

”വിമാനത്തില്‍ ഏകദേശം 280,000 ഗാലന്‍ (ഏകദേശം 144,000 ലിറ്റര്‍) ഇന്ധനം ഉണ്ടായിരുന്നു എന്നാണ് എന്റെ ധാരണ, പല തരത്തിലും അത് ആശങ്കയ്ക്ക് ഒരു വലിയ കാരണമാണ്”- ലൂയിവ് മേയര്‍ ക്രെയ്ഗ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.അപകടത്തെത്തുടർന്ന് ലൂയിവിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തീജ്വാലകളും വലിയ പുകപടലങ്ങളും ഉയരുന്നതായി ബിബിസി അടക്കം റിപ്പോർട്ടുചെയ്തു. തീ ഇപ്പോഴും ആളിപ്പടരുന്നുണ്ടെന്നും, തീ നിയന്ത്രണവിധേയമാക്കാൻ അടിയന്തര രക്ഷാപ്രവർത്തകർ പാടുപെടുന്നുണ്ടെന്നും അധികൃതർ പറയുന്നു. സ്ഥലത്തിന് സമീപം പോകരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുപിഎസിന്റെ ഏറ്റവും വലിയ എയര്‍ ഹബ്ബിനടുത്താണ് അപകടമുണ്ടായിരിക്കുന്നത്. ഇവിടെനിന്നും ഒരു ദിവസം 300 വിമാനങ്ങള്‍ സര്‍വീസ് നടത്തുകയും മണിക്കൂറില്‍ 400,000-ത്തിലധികം കാര്‍ഗോ പാക്കേജുകള്‍ തരംതിരിക്കുന്നതുമായ വിശാലമായ ലോജിസ്റ്റിക്‌സ് കേന്ദ്രമാണിത്. ആയിരക്കണക്കിന് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments