Monday, December 8, 2025
HomeAmericaH-1B വിസ: ഫീസ് ഇളവ് ലഭിക്കുന്ന അപേക്ഷകരുടെ പട്ടിക പുറത്തുവിട്ട് യുഎസ്

H-1B വിസ: ഫീസ് ഇളവ് ലഭിക്കുന്ന അപേക്ഷകരുടെ പട്ടിക പുറത്തുവിട്ട് യുഎസ്

വാഷിങ്ടൺ: വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് 100,000 ഡോളർ (ഏകദേശം ₹83 ലക്ഷം) ഫീസ് അടയ്ക്കണമെന്ന് നിർബന്ധമാക്കിയ യു എസ് പ്രസിഡൻ്റ് ട്രംപിന്റെ പുതിയ ഉത്തരവിന് പിന്നാലെ, യുഎസ് സർക്കാർ ഫീസ് ഇളവ് ലഭിക്കുന്ന അപേക്ഷകരുടെ പട്ടിക പുറത്തുവിട്ടു. 2026ലെ H-1B വിസ ലോട്ടറിയിലും 2025 സെപ്റ്റംബർ 21ന് ശേഷം സമർപ്പിക്കുന്ന എല്ലാ അപേക്ഷകൾക്കും ഈ ഫീസ് ബാധകമായിരിക്കും.

എന്നാൽ, ചില വിഭാഗങ്ങൾക്ക് ഇളവ് ലഭിച്ചിട്ടുണ്ട്. F-1 വിസയിലുള്ള വിദേശ വിദ്യാർത്ഥികൾ, യുഎസിൽ ഇതിനകം H-1B വിസയിൽ ജോലി ചെയ്യുന്നവർ ഇവർക്കെല്ലാം പുതിയ ഫീസ് ബാധകമല്ലെന്ന് യുഎസ് വ്യക്തമാക്കി. എന്നാൽ, യുഎസിന് പുറത്തുള്ളവർക്ക് (കൗൺസുലർ പ്രോസസ്സ് ആവശ്യമുള്ളവർക്ക്) ഈ ഫീസ് ബാധകമായിരിക്കും. നിലവിൽ ഉള്ള H-1B വിസയുടമകൾക്ക് യാത്രാ നിയന്ത്രണം ഇല്ല. പഴയ അപേക്ഷകൾക്കും പുതുക്കലുകൾക്കും ഫീസ് ബാധകമല്ല.

H-1B വിസ സാധാരണയായി 3 വർഷത്തേക്കാണെങ്കിലും മറ്റൊരു 3 വർഷം വരെ നീട്ടാം.യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് (F-1 വിസ) OPT പ്രോഗ്രാമിനൊപ്പം “Change of Status” വഴി H-1B വിസയിലേക്ക് മാറാൻ സാധിക്കും. അതിനായി തൊഴിലുടമകളിൽ നിന്ന് ഈ ഫീസ് ഈടാക്കില്ല. DHS (Department of Homeland Security)ന് അപേക്ഷയും തെളിവുകളും സമർപ്പിച്ച്, പ്രത്യേക യോഗ്യതയുള്ള വിദേശ തൊഴിലാളികൾക്ക് ഫീസ് ഇളവിനായി അപേക്ഷിക്കാനും കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments