Monday, December 8, 2025
HomeAmericaജെറ്റ്‌ബ്ലൂ വിമാനത്തിന് ഫ്ലോറിഡയിൽ അടിയന്തര ലാൻഡിങ്; നിരവധി പേർ ആശുപത്രിയിൽ

ജെറ്റ്‌ബ്ലൂ വിമാനത്തിന് ഫ്ലോറിഡയിൽ അടിയന്തര ലാൻഡിങ്; നിരവധി പേർ ആശുപത്രിയിൽ

ഫ്ലോറിഡ: മെക്സിക്കോയിൽ നിന്ന് ന്യൂജേഴ്സിയിലേക്ക് പോയ ജെറ്റ്‌ബ്ലൂ വിമാനം ആകാശച്ചുഴിയിൽപെട്ടതിനെ തുടർന്ന് കുത്തനെ താഴുകയും ഉയരത്തിൽ പറക്കാൻ കഴിയാതെ വരികയും ചെയ്തു. ഉടൻതന്നെ ഫ്ലോറിഡയിലെ ടാംപയിൽ അടിയന്തര ലാൻഡിങ് നടത്തി. ടാംപ ഇന്റർനാഷണൽ എയർപോർട്ടിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് വിമാനമിറക്കിയത്. ചില യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) സംഭവം അന്വേഷിക്കുന്നതായി അറിയിച്ചു. 162 സീറ്റുകളുള്ള എയർബസ് A320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. “വിമാനം പരിശോധനയ്ക്കായി സർവീസിൽ നിന്ന് മാറ്റി. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ പ്രധാന പരിഗണനയെന്നും ജെറ്റ്‌ബ്ലൂ അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments