കയ്റോ : പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ‘‘പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈജിപ്തിൽ ഗാസ സമാധാന കരാർ ഒപ്പുവച്ച രാജ്യാന്തര ഉച്ചക്കോടിയിൽ പ്രസംഗിക്കാൻ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കുന്നതിനിടയിലായിരുന്നു ട്രംപിന്റെ വിശേഷണം.
‘‘പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫ്.. എന്റെ പ്രിയപ്പെട്ട പാക്കിസ്ഥാനിലെ ഫീൽഡ് മാർഷൽ, അദ്ദേഹം ഇവിടെയില്ല..പക്ഷേ പ്രധാനമന്ത്രി ഇവിടെയുണ്ട്’’, ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ട്രംപ് ഷെഹബാസ് ഷെരീഫിനെ ക്ഷണിച്ചതിങ്ങനെയായിരുന്നു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തിരുന്നതായും ഷെഹബാസ് ഷെരീഫ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യയും – പാക്കിസ്ഥാനും തമ്മിലുള്ളം സംഘർഷം അവസാനിപ്പിച്ച് ദക്ഷിണേഷ്യയിലെ ദശലക്ഷം പേരുടെ ജീവൻ രക്ഷിച്ചതിൽ ട്രംപിനെ പ്രശംസിക്കുകയും ചെയ്തു.

