Friday, December 5, 2025
HomeNewsമെസ്സി കേരളത്തിലേക്ക്: നവംബർ 17ന് അർജന്റീന ഓസ്ട്രേലിയ പോരാട്ടം

മെസ്സി കേരളത്തിലേക്ക്: നവംബർ 17ന് അർജന്റീന ഓസ്ട്രേലിയ പോരാട്ടം

ഫുട്ബോൾ ഇതിഹാസം മെസിയും കൂട്ടരുടെയും മത്സരത്തിയതി പ്രഖ്യാപിച്ചു. അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടം നവംബര്‍ 17നാണ് നടക്കുക. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അർജന്റീന ടീമിന് എതിരാളികളായി കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഏറ്റുമുട്ടിയ ഓസ്‌ട്രേലിയ ടീമാണ് എത്തുകയെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

കേരളത്തിലെത്തുന്ന അർജന്റീന ടീമിൽ ലയണൽ മെസിയാണ് ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയാണ് എത്തുന്നത്. ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വൽ പലാസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റ്യൻ റൊമേറോ, നഹ്വല്‍ മൊളീന എന്നിവരാണ് ടീമിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments