Monday, December 8, 2025
HomeAmericaഓസ്‌കാര്‍ ജേതാവും പ്രമുഖ അമേരിക്കന്‍ നടിയുമായ ഡയാന്‍ കീറ്റണ്‍ അന്തരിച്ചു

ഓസ്‌കാര്‍ ജേതാവും പ്രമുഖ അമേരിക്കന്‍ നടിയുമായ ഡയാന്‍ കീറ്റണ്‍ അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്: ഓസ്‌കാര്‍ ജേതാവായ പ്രമുഖ അമേരിക്കന്‍ നടി ഡയാന്‍ കീറ്റണ്‍ അന്തരിച്ചു. 79-ാം വയസിലാണ് ഡയാന്‍ കീറ്റണ്‍ ലോകത്തോട് വിട പറഞ്ഞത്.ദി ഗോഡ്ഫാദര്‍, ഫാദര്‍ ഓഫ് ദി ബ്രൈഡ്, ആനി ഹാള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേ നേടിയ താരമാണ്. ഒരു തലമുറയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായാണ് ഇവരെ വിലയിരുത്തുന്നത്. അപ്രതീക്ഷിതമായ ഈ മരണ വാര്‍ത്ത ലോകമെമ്പാടും ഞെട്ടലോടെയാണ് കേട്ടത്.

അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം, തിരക്കഥ, ഫോട്ടോഗ്രഫി തുടങ്ങിയവയിലും വ്യക്തിമുദ്ര പതിപ്പിച്ചു. സുഹൃത്തുക്കളും സിനിമ മേഖലയിലെ പ്രമുഖരും ഡയാന്‍ കീറ്റണ്‍ന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. 1946 ജനുവരിയില്‍ ലോസ് ഏഞ്ചല്‍സിലാണ് കീറ്റണ്‍ ഡയാന്‍ ജനിക്കുന്നത്. അവരുടെ അമ്മ ഒരു ഫോട്ടോഗ്രാഫറായിരുന്നു, അച്ഛന്‍ റിയല്‍ എസ്റ്റേറ്റിലും സിവില്‍ എഞ്ചിനീയറിങ് മേഖലയിലും പ്രവര്‍ത്തിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments