Friday, December 5, 2025
HomeAmericaയുഎസിൽ ട്രഷറി ഷട്ട്ഡൗൺ നിലനിൽക്കെ സൈനികർക്ക് ശമ്പളം കൊടുക്കാൻ ഉത്തരവിട്ട് ട്രംപ്

യുഎസിൽ ട്രഷറി ഷട്ട്ഡൗൺ നിലനിൽക്കെ സൈനികർക്ക് ശമ്പളം കൊടുക്കാൻ ഉത്തരവിട്ട് ട്രംപ്

വാഷിങ്ടൻ : യുഎസിൽ ട്രഷറി ഷട്ട്ഡൗൺ നിലനിൽക്കെ സൈനികർക്ക് ശമ്പളം കൊടുക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് സൈനികർക്ക് ശമ്പളം നൽകാനാണ് പ്രതിരോധ വകുപ്പിനോടു പ്രസിഡന്റ് നിർദേശിച്ചിരിക്കുന്നത്. ധീരരായ സൈനികർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പുവരുത്താനാണ് താൻ ഇടപെടുന്നതെന്നും ട്രംപ് പറഞ്ഞു. 


ഒക്ടോബർ 15ന് തന്നെ എല്ലാ സൈനികർക്കും ശമ്പളം വിതരണം ചെയ്യാനാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേതിന് ട്രംപ് നിർദേശം നൽകിയിരിക്കുന്നത്. സൈന്യത്തിന്റെ കമാൻഡർ–ഇൻ–ചീഫ് എന്ന നിലയിൽ ഇങ്ങനെയൊരു ഉത്തരവിടാൻ തനിക്ക് അധികാരമുണ്ടെന്നും ട്രംപ് പറഞ്ഞു. യുഎസ് ഷട്ട്ഡൗൺ 11ാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നതോടെയാണ് ഈ മാസം ഒന്നിന് അടച്ചിടൽ നിലവിൽ വന്നത്. ഇതോടെ, ഏഴരലക്ഷത്തോളം ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിലായിരിക്കുകയാണ്. അവശ്യസേവനങ്ങൾ ഒഴികെയുള്ള വകുപ്പുകളെയാണു നിലവിൽ പ്രതിസന്ധി ബാധിക്കുക. അടച്ചിടൽ തുടർന്നാൽ മറ്റു വകുപ്പുകളിലും ശമ്പളം മുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments