ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.എക്സിലൂടെയാണ് പദ്ധതിക്കുള്ള പിന്തുണ മോദി അറിയിച്ചത്. ഗസ്സ സംഘർഷത്തിന് അറുതിയാക്കാനുള്ള പദ്ധതി സുസ്ഥിര സമാധാനം ഉറപ്പുവരുത്തുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേൽ, ഫലസ്തീൻ ജനങ്ങളുടെ സമാധാനവും സുരക്ഷയും പദ്ധതി ഉറപ്പുവരുത്തും. പശ്ചിമേഷ്യയിൽ മുഴുവൻ ഇതുമൂലം സമാധാനമുണ്ടാാകും. എല്ലാ കക്ഷിക്ലും ട്രംപിന് പിന്നിൽ അണിനിരന്ന് സമാധാനം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി കൂട്ടിച്ചേർത്തു.
20 നിർദേശങ്ങളടങ്ങുന്ന പദ്ധതിയാണ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഹമാസ് ആയുധം വെച്ച് കീഴടങ്ങുകയെന്നതാണ് കരാറിലെ പ്രധാനവ്യവസ്ഥകളിലൊന്ന്. ഗസ്സയുടെ ഭരണത്തിനായി ട്രംപിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി നിലവിൽ വരും. ഹമാസിന്റെ തടവിലുള്ള ബന്ദികളെ കരാർ അംഗീകരിച്ച് 72 മണിക്കൂറിനകം വിട്ടുകൊടുക്കണം. ഇതിന് പകരമായി ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെട്ട 250 പേരെ ഇസ്രായേലും വിട്ടുനൽകും. ഗസ്സ മുനമ്പിൽ സഹായവിതരണം പുനഃസ്ഥാപിക്കുകയും ചെയ്യും. ഇത് പൂർണമായും യു.എസ് മേൽനോട്ടത്തിൽ റെഡ് ക്രെസന്റ് പോലുള്ള ഏജൻസികളായിരിക്കും

