ചെന്നൈ: തമിഴ്‌നാട്ടിൽ കരൂരിൽ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ സംഖ്യം 36 ആയി. മരിച്ചവരിൽ എട്ട് കുട്ടികളും 10 സ്ത്രീകളും. 50ലേറെ പേർ ചികിത്സയിൽ. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്.
അപകടത്തിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തി തമിഴ് വെട്രി കഴകം അധ്യക്ഷൻ വിജയ്. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു. അസഹനീയവും വിവരണാതീതവുമായ വേദനയിലും ദുഃഖത്തിലുമാണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർഥിക്കുന്നു.’ വിജയ് എക്‌സിൽ കുറിച്ചു.

