അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തിയിൽ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 13 ബില്യൻ ഡോളറിന്റെ വളർച്ച (ഏകദേശം 1.15 ലക്ഷം കോടി രൂപ). ഇതോടെ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുമായി ഏഷ്യയിലെ ഏറ്റവും സമ്പന്നപട്ടത്തിനുള്ള അദാനിയുടെ മത്സരം വാശിയേറിയതുമായി.
നിലവിൽ ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 98.6 ബില്യൻ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി (8.73 ലക്ഷം കോടി രൂപ).ഗൗതം അദാനിയുടേത് 95.7 ബില്യൻ ഡോളർ (8.47 ലക്ഷം കോടി രൂപ).
ലോക സമ്പന്ന പട്ടികയിൽ 18-ാമതാണ് മുകേഷ് അംബാനി; 19-ാം സ്ഥാനത്ത് ഗൗതം അദാനിയും. ഏഷ്യയിലെ ഏറ്റവും സമ്പന്നനും മുകേഷ് അംബാനിയാണ്.

