ഹൂസ്റ്റൺ: സാമൂഹികമായ മൂല്യങ്ങളെ ചേർത്തുപിടിച്ച ജനകീയനായ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു. ഹൂസ്റ്റണിൽ ‘ഫ്രണ്ട് ഓഫ് ഉമ്മൻ ചാണ്ടി’ സംഘടിപ്പിച്ച സ്വീകരണ വേദിയിലായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങൾ തൻ്റെതാക്കി മാറ്റാൻ എപ്പോഴും ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു.
ജനകീയതയുടെ പര്യായമായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളുടെയും ചേർത്തുപിടിച്ച അദ്ദേഹത്തിൻ്റെ പാരമ്പര്യം ലോകത്തിനു തന്നെ മാതൃകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പാണക്കാട് മുനവർ അലി ശിഹാബ് തങ്ങൾ ചടങ്ങിൽ വിശിഷ്ഠാതിഥി ആയിരുന്നു
ജോസഫ് എബ്രഹാം അധ്യക്ഷത വഹിച്ചു.
ഉമ്മൻചാണ്ടിയുടെ സുഹൃത്തും സഹപാഠിയുമായിരുന്ന വി വി ബാബുക്കുട്ടി സി പി എ സ്വാഗതം ആശംസിച്ചു. സ്റ്റാഫ്‌ഫോർഡ് മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, മുൻ ഫൊക്കാന പ്രസിഡണ്ട് ജി കെ പിള്ള, മുൻ ഫോമാ പ്രസിഡണ്ട് ശശിധരൻ നായർ, ഐപിസിഎൻ എ നാഷണൽ വൈസ് പ്രസിഡണ്ട് അനിൽ ആറന്മുള, മാഗ് പ്രസിഡണ്ട് മാത്യു മുണ്ടക്കൽ, ഫ്രണ്ട്‌സ് ഓഫ് പെർലാൻഡ് പ്രസിഡണ്ട് സന്തോഷ് ഐപ്പ്, കോട്ടയം അസോസിയേഷൻ പ്രസിഡണ്ട് സുകു ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. മുഖ്യ സംഘാടകനായ ഫൊക്കാന സ്റ്റീബോർഡ് സെക്രട്ടറി എബ്രഹാം ഈപ്പൻ നന്ദി പ്രകാശനം നടത്തി. അനില സന്ദീപ് പരിപാടിയുടെ എംസി ആയിരുന്നു.