വാഷിംങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ സംസാരിക്കുമെന്നും മിഡിൽ ഈസ്റ്റിലെ സമ്പൂർണ യുദ്ധം ഒഴിവാക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നതായും പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.
ഞായറാഴ്ച ലെബനനിലുടനീളം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രസിഡൻ്റിൻ്റെ പ്രസ്താവന. നെതന്യാഹുവുമായി എപ്പോൾ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞില്ല.