Friday, December 5, 2025
HomeAmericaന്യൂയോര്‍ക്ക് ടൈംസിനെതിരെ ട്രംപ് നല്‍കിയ മാനനഷ്ടക്കേസ് തള്ളി കോടതി

ന്യൂയോര്‍ക്ക് ടൈംസിനെതിരെ ട്രംപ് നല്‍കിയ മാനനഷ്ടക്കേസ് തള്ളി കോടതി

വാഷിങ്ടണ്‍: ലോക പ്രശസ്ത അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി. ട്രംപ് ഉന്നയിച്ച പരാതിയില്‍ വസ്തുതയില്ലെന്ന് ഫെഡറല്‍ കോടതി ജഡ്ജി സ്റ്റീവന്‍ മെറിഡേ വ്യക്തമാക്കി.

അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസാണ് ട്രംപ് ഫയല്‍ ചെയ്തത്. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ കമല ഹാരിസിനെ ന്യൂയോര്‍ക്ക് ടൈംസ് അംഗീകരിച്ചതായി റിപ്പബ്ലിക്കന്‍ നേതാവായ ട്രംപ് ചൂണ്ടിക്കാട്ടി തന്നെക്കുറിച്ചും തന്റെ ബിസിനസുകളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് വ്യാജവാര്‍ത്ത നല്‍കുന്നെന്നായിരുന്നു ആരോപണം. ദിനപത്രം തന്നെക്കുറിച്ച് നുണപ്രചാരണം നടത്തുന്നുവെന്ന് ട്രംപ് പറഞ്ഞു. വസ്തുതാരഹിതമായ വിവരങ്ങള്‍, ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചു നല്‍കിയെന്നും ട്രംപ് ആരോപിച്ചിരുന്നു.

പ്രസിഡന്റാകുന്നതിന് മുമ്പുള്ള ടെലിവിഷന്‍ പരമ്പരയായ ദി അപ്രന്റീസിലെ പ്രധാന വേഷവും കേന്ദ്രീകരിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപോര്‍ട്ടര്‍മാരായ റസ് ബ്യൂട്ട്‌നറും സൂസന്‍ ക്രെയ്ഗും എഴുതിയ ഒരു പുസ്തകത്തിന്റെയും ലേഖനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു കേസ്. അതേസമയം, ട്രംപിന് പരാതി പുനപ്പരിശോധിക്കാന്‍ നാലുആഴ്ച സമയം കോടതി അനുവദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments