Friday, December 5, 2025
HomeEntertainmentഏഷ്യാകപ്പിൽ ഒമാനെതിരെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ പരക്കെ വിമർശനം

ഏഷ്യാകപ്പിൽ ഒമാനെതിരെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ പരക്കെ വിമർശനം

അബുദാബി : ഏഷ്യാകപ്പിൽ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഒമാനെതിരെ ജയിച്ചു കയറിയെങ്കിലും ബാറ്റിങ്ങിലെയും ബോളിങ്ങിലെയും ബലഹീനതകൾ വെളിവാക്കുന്നതായിരുന്നു ടീം ഇന്ത്യയുടെ പ്രകടനം. തങ്ങളുടെ ബാറ്റിങ് കരുത്തു പരീക്ഷിക്കാനായിരുന്നു ഒമാനെതിരെ ഒമാനെതിരെ ഇന്ത്യ ഇറങ്ങിയതെങ്കിലും ബോളർമാരുടെ ‘പരീക്ഷണമായിരുന്നു’ ഇന്ത്യയ്ക്ക് അബുദാബിയിൽ നേരിടേണ്ടിവന്നത്.

ഓപ്പണിങ് സഖ്യത്തിലൊഴികെ ബാറ്റിങ് ഓർഡറിൽ അടിമുടി പരീക്ഷണമാണ് ഇന്ത്യ നടത്തിയത്. ബാറ്റിങ് പൊസിഷനിൽ 11–ാമനായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ്ങിന് ഇറങ്ങിയതുമില്ല. എന്നാൽ ക്യാപ്റ്റന്റെ ഈ തീരുമാനത്തിനെതിരെ സമ്മിശ്ര അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. സൂര്യകുമാർ ‘ഓവർ സ്മാർട്ട്’ ആകാൻ ശ്രമിച്ചെന്നാണ് ഒരുപക്ഷത്തിന്റെ വിമർശനം

എല്ലാവർക്കും ബാറ്റിങ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്നലെ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത്. എന്നാൽ ഹർഷിത് റാണയും അർഷ്ദീപ് സിങ്ങും കുൽദീപ് യാദവും വരെ ബാറ്റ് ചെയ്തിട്ടും സൂര്യകുമാർ യാദവ് ബാറ്റിങ്ങിന് ഇറങ്ങാത്തതിൽ ന്യായീകരണമില്ലെന്ന് വിമർശകർ പറയുന്നു.സൂര്യകുമാർ യാദവും ഗൗതം ഗംഭീറും ഓവർ സ്മാർട്ടാകുന്നത് എന്തുകൊണ്ടാണെന്നും സൂര്യകുമാർ യാദവിന് പകരം ഹർഷിത് റാണയെ അയയ്ക്കുന്നതിലൂടെ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്നും അവർ ചൂണ്ടി കാട്ടി

അവസാന മൂന്ന് ഓവറുകളിൽ ഒരു ബൗണ്ടറി അടക്കം വെറും 21 റൺസാണ് ഇന്ത്യ നേടിയത്. ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഈ വർഷത്തെ ഉയർന്ന ടോട്ടലാണ് ഇതെങ്കിലും സൂര്യകുമാർ ഇറങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ സ്കോർ 200 കടന്നേനെ എന്നും വിമർശകർ പറയുന്നു. ഹോങ്കോങ്ങിനെതിരെ അഫ്ഗാനിസ്ഥാനും 188 റൺസ് അടിച്ചിരുന്നു.

ഓപ്പണർമാരായി അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഇറങ്ങിയത്. കരുതലോടെ തുടങ്ങിയ ഓപ്പണർമാരെ രണ്ടാമത്തെ ഓവറിൽ തന്നെ ഒമാൻ ഞെട്ടിച്ചു. ഇടംകൈ പേസർ ഫൈസൽ ഷായുടെ ഒരു പെർഫക്ട് ഇൻസ്വിങ്ങർ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ (5) ഓഫ് സ്റ്റംപുമായാണ് കടന്നുപോയത്. ഗില്ലിന്റെ പുറത്താകൽ ഇന്ത്യയെ അൽപം പ്രതിരോധത്തിലാക്കിയെങ്കിലും സഹ ഓപ്പണർ അഭിഷേക് ശർമ (15 പന്തിൽ 38) തന്റെ സ്ഥിരം ശൈലിയിൽ തന്നെ ബാറ്റ് വീശി. പിന്നാലെ ക്രീസിലെത്തിയത് മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു സാംസൺ ആണ്. അഭിഷേകിന് സഞ്ജു ഉറച്ച പിന്തുണ നൽകിയപ്പോൾ പവർപ്ലേയിൽ ഇന്ത്യൻ സ്കോർ 60ൽ എത്തി. 15 പന്തിൽ 2 സിക്സും 5 ഫോറുമായി കത്തിക്കയറിയ അഭിഷേകിനെ ജിതെൻ രാമാനന്ദി പുറത്താക്കിയതോടെ ഇന്ത്യൻ സ്കോറിങ് അൽപമൊന്നു കിതച്ചു. രണ്ടാം വിക്കറ്റിൽ 34 പന്തിൽ 66 റൺസാണ് ഇരുവരും ചേർന്നു കൂട്ടിച്ചേർത്തത്. നാലമനായി ഹാർദിക് ക്രീസ്സിലെത്തി

അഭിഷേക് പുറത്തായ അതേ ഓവറിൽ ഹാർദിക് പാണ്ഡ്യ (1) റണ്ണൗട്ടാകുക കൂടി ചെയ്തതോടെ ഇന്ത്യൻ ക്യാംപ് സമ്മർദത്തിലായി. നാലാം വിക്കറ്റിൽ ഒന്നിച്ച സഞ്ജു – അക്ഷർ പട്ടേൽ (13 പന്തിൽ 26) സഖ്യം നടത്തിയ രക്ഷാപ്രവർത്തനമാണ് ആധിപത്യം തിരിച്ചുപിടിക്കാൻ ടീം ഇന്ത്യയെ സഹായിച്ചത്. ഇരുവരും ചേർന്ന 10 ഓവറിൽ സ്കോർ 100ൽ എത്തിച്ചു. 23 പന്തിൽ 45 റൺസ് ചേ‍ർത്ത് ഇന്ത്യയെ മുന്നോട്ടുനയിച്ച അക്ഷർ – സഞ്ജു സഖ്യത്തെ പൊളിച്ച് ഒമാന് പ്രതീക്ഷ നൽകിയത് സ്പിന്നർ ആമിർ കലീമാണ്. ആറാമനായി എത്തിയ ബിഗ് ഹിറ്റർ ശിവം ദുബെയിലായിരുന്നു (5) ഇന്ത്യൻ ആരാധകരുടെ അടുത്ത പ്രതീക്ഷ. എന്നാൽ കലീമിനെ സിക്സർ പായിക്കാനുള്ള ദുബെയുടെ ശ്രമം ലോങ് ഓഫിൽ ഒമാൻ ക്യാപ്റ്റൻ ജതീന്ദർ സിങ്ങിന്റെ കൈകളിൽ അവസാനിച്ചു.

15 ഓവർ പൂർത്തിയാകുമ്പോൾ 140 റൺസായിരുന്നു ഇന്ത്യൻ സ്കോർ. അവസാന 5 ഓവറിൽ റൺ നിരക്ക് ഉയർത്താനായിരുന്നു ആറാം വിക്കറ്റിൽ ഒന്നിച്ച സഞ്ജു – തിലക് വർമ (18 പന്തിൽ 29) സഖ്യത്തിന്റെ ശ്രമം. ഇതിനിടെ സഞ്ജു 41 പന്തിൽ അർധ സെഞ്ചറി പൂർത്തിയാക്കി. പിന്നാലെ കൂറ്റനടിക്കു ശ്രമിച്ച സഞ്ജുവിനെ ഫൈസൽ ഷാ വീഴ്ത്തി. സഞ്ജു പുറത്തായതിനു പിന്നാലെ തിലകിനെയും ഒമാൻ വീഴ്ത്തി. 8 പന്തിൽ പുറത്താകാതെ 13 റൺസ് നേടിയ ഹർഷിത് റാണയാണ് സ്കോർ 188ൽ എത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments