വാഷിങ്ടൺ : ചൈനക്കെതിരെയും തീരുവ യുദ്ധം തുടങ്ങാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനക്കുമേൽ 50 ശതമാനം മുതൽ 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപ് നാറ്റോയോട് നിർദേശിച്ചു. എങ്കിൽ മാത്രമേ റഷ്യക്ക് നൽകുന്ന സഹായങ്ങൾ ഇല്ലാതാകുവെന്നും അതുവഴി യുക്രെയ്ൻ യുദ്ധം അവസാനിക്കുവെന്നും ട്രംപ് പറഞ്ഞു.
നാറ്റോ രാജ്യങ്ങൾ അംഗീകരിച്ചാൽ റഷ്യക്കുമേൽ വലിയ ഉപരോധം ഏർപ്പെടുത്താൻ താൻ തയാറാണ്. ഇതിനൊപ്പം നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് ഒഴിവാക്കണം. ഇതിനൊപ്പം ചൈനക്കുമേൽ 50 ശതമാനം മുതൽ 100 ശതമാനം വരെ തീരുവ ഏർപ്പെടുത്തുകയും വേണം. എങ്കിൽ മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിക്കുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു

