Friday, December 5, 2025
HomeNews20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാൻ സൗകര്യം ഒരുക്കി എയർ ഇന്ത്യ

20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാൻ സൗകര്യം ഒരുക്കി എയർ ഇന്ത്യ

കൊച്ചി : വിമാന ടിക്കറ്റുകൾക്കായി ബുക്ക് ഡയറക്ട് ക്യാമ്പയിനുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. പുതിയ ബുക്ക് ഡയറക്ട് ക്യാമ്പയിൻ്റ ഭാഗമായി 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാം സാധിക്കും. ടിക്കറ്റുകൾ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാംചെയ്യുന്നവർക്കാണ് പ്രമോ കോഡിലൂടെയാണ് കിഴിവ് ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസിന് വിമാന സർവീസുകളുള്ള 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും ഈ സേവനം ലഭ്യമാണ്. ആപ്പിലൂടെ ബുക്ക് ചെയ്ത‌ാൽ കൺവീനിയൻസ് ഫീയും ഒഴിവാക്കാം.

വിമാനകമ്പനിയുടെ വെബ്സൈറ്റിൽ (airindianexpress.com) നെറ്റ് ബാങ്കിങ് പേ‌മൻ്റ് നടത്തുന്നവർക്കും കൺവീനിയൻസ് ചാർജില്ല. ക്യാമ്പയിനിലൂടെ വിദ്യാർഥികൾക്കും മുതിർന്ന പൗരർക്കും കുറഞ്ഞത് ആറ് ശതമാനം അധിക കിഴിവ് ലഭിക്കും. സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് 50 ശതമാനം അധിക കിഴിവും ഉൾപ്പടെ 70 ശതമാനം വരെ കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ടിക്കറ്റ് എടുക്കാൻ ചെറിയൊരു തുക നൽകി ഏഴ് ദിവസം വരെ ടിക്കറ്റ് നിരക്ക് ലോക്ക് ചെയ്യാവുന്ന ഫെയർ ലോക്ക് സംവിധാനവും എയർലൈൻ ലഭ്യമാക്കുന്നുണ്ട്.

ഡെബിറ്റ്, ക്രെഡിറ്റ് മാസ്റ്റർകാർഡുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ആഭ്യന്തര യാത്രകൾക്ക് 250 രൂപയുടേയും അന്താരാഷ്ട്ര യാത്രകൾക്ക് 600 രൂപയുടേയും അധിക കിഴിവ് ലഭിക്കും. കൂടാതെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഭക്ഷണം മുൻകൂറായി ബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം കിഴിവ് ലഭിക്കും. വിദേശ യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെയും ആഭ്യന്തര യാത്രകൾക്ക് 12 മണിക്കൂർ മുൻപ് വരെയും ഗോർമേർ ഭക്ഷണം ബുക്ക് ചെയ്യാം.

ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ എക്സ‌്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക്-ഇൻ ബാഗേജുമായി യാത്ര ചെയ്യുന്നവർക്ക് എക്സ‌്പ്രസ് വാല്യൂ, യാത്രാ തീയതികളിൽ അനിശ്ചിതത്വം ഉള്ളവർക്കായി എക്സ‌്പ്രസ് ഫ്ലെക്സ‌് തുടങ്ങി യാത്രക്കാരുടെ താത്പ്പര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരക്കുകളാണ് എയർ ഇന്ത്യ ലഭ്യമാക്കിയിരിക്കുന്നത്. എക്സ‌്പ്രസ് ബിസ് നിരക്കിൽ 25 ശതമാനവും ആഭ്യന്തര യാത്രകളിലെ ബിസ് അപ്ഗ്രേഡിൽ 20 ശതമാനവും കിഴിവ് ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments