ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശങ്കയൊഴിയുന്നു. നേപ്പാളിൽ അടച്ച കാഠ്മണ്ഡു, ത്രിഭുവൻ വിമാനത്താവളം തുറന്നു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവിൽ ആദ്യ സർവീസ് നടത്തുന്നത്.കാഠ്‍മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് സർവീസ് നടത്തുന്നത്. വിമാനത്താവളം തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ളവർക്ക് തിരികെ വരാനാകും.
അതേസമയം പുതുതലമുറയുടെ ജെൻസി പ്രക്ഷോഭത്തെ തുടർന്ന് ക്രമസമാധാന നിയന്ത്രണം സൈന്യം ഏറ്റെടുത്തത് മുതൽ നേപ്പാളിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണ്. രാത്രി മുതൽ കാഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ സേനാവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

