ന്യൂയോർക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ രാജ്യവ്യാപകമായ കുടിയേറ്റ വിരുദ്ധ നീക്കത്തിന്‍റെ ഭാഗമായി ദക്ഷിണ കൊറിയൻ കമ്പനി ഹ്യൂണ്ടായിയുടെ പ്ലാന്റിൽ നിന്ന് കസ്റ്റഡിലെടുത്ത 300 കൊറിയന്‍ പൗരന്മാരെ മോചിപ്പിക്കും. ജോർജിയ സംസ്ഥാനത്തെ എലാബെൽ പട്ടണത്തിലുള്ള ഹ‍്യൂണ്ടായി-എൽ.ജി ബാറ്ററി കേന്ദ്രത്തിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഔദ‍്യോഗിക നടപടികൾക്ക് ശേഷം പ്രത്യക വിമാനത്തിൽ പൗരന്മാരെ നാട്ടിലെത്തിക്കുമെന്ന് കൊറിയന്‍ പ്രസിഡന്‍റ് ലീ ജെയ് മ‍്യുങ്ങിന്‍റെ വക്താവ് കാങ് ഹൂന്‍ സിക് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പൗരന്മാരെ കാലും കൈയും ചങ്ങലകളിൽ ബന്ധിച്ച വീഡിയോ ദൃശ‍്യങ്ങൾ പുറത്തുവന്നിരുന്നു.

