Friday, December 5, 2025
HomeNewsജോലി സമയം ശാസ്ത്രീയമായി ക്രമീകരിക്കുക: വിമാന ജീവനക്കാരുടെ ജോലിക്കായി കരട് ചട്ടക്കൂട് പുറത്തിറക്കി ഡി.ജി.സി.എ

ജോലി സമയം ശാസ്ത്രീയമായി ക്രമീകരിക്കുക: വിമാന ജീവനക്കാരുടെ ജോലിക്കായി കരട് ചട്ടക്കൂട് പുറത്തിറക്കി ഡി.ജി.സി.എ

ന്യൂഡൽഹി: പൈലറ്റുമാരുടേതുൾപ്പെടെ ജോലി സമയം ശാസ്ത്രീയമായി ക്രമീകരിക്കുന്ന റിസ്ക് മാനേജ്മെന്റ് സിസ്റ്റം (എഫ്.ആർ.എം.എസ്) കരട് ചട്ടക്കൂട് പുറത്തിറക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). പൈലറ്റുമാരുടെ ദീർഘനേരത്തെ ജോലി, ഉറക്കക്കുറവ്, ക്ഷീണം തുടങ്ങിയ അവസ്ഥകൾ ഇല്ലാതാക്കി സുരക്ഷാ നടപടികൾ സീകരിക്കാൻ വിമനക്കമ്പനികൾക്കായാണ് എഫ്.ആർ.എം.എസ് പുറത്തിറക്കിയത്.

ജോലിഭാരം നിമിത്തമുണ്ടാകുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ മറികടക്കുന്നതിലൂടെ ക്രൂ അംഗങ്ങളുടെ ജാഗ്രത വർധിപ്പിച്ച് വിമാനം സുരക്ഷിതമാകുന്നതിന് സഹായിക്കും. ഇതിനായി ഫ്ലൈറ്റ് റിപ്പോർട്ടിങ് സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതിൽ ക്രൂ അംഗങ്ങളുടെ ജോലിയുടെ സമയക്രമം അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ക്രൂ അംഗങ്ങളുടെ വിശ്രമത്തിനും മതിയായ ഉറക്കത്തിനും സമയം നൽകേണ്ടത് വിമാനക്കമ്പനികളുടെ ഉത്തരവാദിത്തമാണ്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ക്രൂ അംഗങ്ങൾ ഫ്ലൈറ്റ് ഓപറേറ്റർക്ക് റിപ്പോർട്ട് ചെയ്യണം. അവരോട് ആ ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിക്കാൻ വിമാനക്കമ്പനികൾ ആവശ്യപ്പെടരുത്. ഇത്തരക്കാർക്കുവേണ്ടി വിമാനക്കമ്പനികൾ ശിക്ഷാ നടപടികളില്ലാത്ത നയം സ്വീകരിക്കണമെന്നും കരട് ചട്ടക്കൂടിൽ പറയുന്നു.

അന്താരാഷ്ട്രീയ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാർഗ നിർദേശങ്ങളെ ഇന്ത്യയിലെ സാഹചര്യ ങ്ങൾക്കനുയോജ്യമായാണ് ഡി.ജി.സി.എ കരട് തയറാക്കിയത്. പരിഷ്കരണം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വിമാനക്കമ്പനികളുടെ വക്താക്കൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments