വാഷിംഗ്‌ടൺ: അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിന്റെ ആസ്ഥാനമായ പെന്റഗണിന്റെ പേര് മാറ്റാൻ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പെന്റഗൺ എന്ന പേര് മാറ്റി ഡിപ്പാർട്മെന്റ് ഓഫ് വാർ അഥവാ യുദ്ധവിഭാഗം എന്ന പേരിന് അനുമതി നൽകാനൊരുങ്ങുകയാണ് ട്രംപ്. പേര് മാറ്റം യുഎസ് കോൺഗ്രസ് ചേരാതെ, ട്രംപ് തന്റെ ഔദ്യോഗിക തീരുമാനത്തിലൂടെയാണ് നടപ്പിൽ വരുത്തുന്നത്.
യുദ്ധ വിഭാഗം എന്ന പുതിയ പേര് രണ്ടാമത്തെ തലവാചകമായിരിക്കും എന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്. എന്നാൽ അമേരിക്കയുടെ മറ്റ് ഔദ്യോഗിക വിഭാഗങ്ങൾ പെന്റഗണിനെ യുദ്ധവിഭാഗം എന്നായിരിക്കും അഭിസംബോധന ചെയ്യുക. പ്രതിരോധ സെക്രട്ടറിയായ പീറ്റ് ഹെഗ്സെത്ത് സെക്രട്ടറി ഓഫ് വാർ എന്നായിരിക്കും അറിയപ്പെടുകയെന്നും ഭരണകൂടം കൂട്ടിചേർത്തു.

