Friday, December 5, 2025
HomeAmericaവാക്സിൻ നിർബന്ധമല്ല: സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് നിരോധിക്കാനുള്ള നീക്കവുമായി ഫ്‌ളോറിഡ

വാക്സിൻ നിർബന്ധമല്ല: സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് നിരോധിക്കാനുള്ള നീക്കവുമായി ഫ്‌ളോറിഡ

ഫ്‌ളോറിഡ: സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് നിരോധിക്കാനുള്ള നീക്കവുമായി യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡ അധികൃതര്‍. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ ചേരുന്നതിന് പോളിയോ പോലുള്ള രോഗങ്ങള്‍ക്കെതിരായ വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന റദ്ദാക്കുന്ന ആദ്യ യുഎസ് സംസ്ഥാനമാകാനാണ് ഫ്‌ളോറിഡ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥനായ ഫ്‌ളോറിഡ സര്‍ജന്‍ ജനറല്‍ ജോസഫ് ലഡാപ്പോ ഇത്തരം നിബന്ധകളെ ‘അടിമത്തം’ പോലെയുള്ളവ എന്നാണ് വിളിച്ചത്. ‘നിങ്ങളുടെ കുട്ടി നിങ്ങളുടെ ശരീരത്തില്‍ എന്ത് കുത്തിവയ്ക്കണമെന്ന് പറയാന്‍ ഞാന്‍ ആരാണ്? എനിക്ക് അതിനുള്ള അവകാശമില്ല. നിങ്ങളുടെ ശരീരം ദൈവത്തിന്റെ സമ്മാനമാണ്.’- അദ്ദേഹം പറഞ്ഞു.

അതേസമയം, എപ്പോഴാണ് ഈ നിര്‍ദേശം നടപ്പിലാകുക എന്നോ അതിന്റെ മറ്റ് വിശദാംശങ്ങളോ നിലവില്‍ ലഭ്യമല്ല. റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള സംസ്ഥാന നിയമസഭയുടെ അംഗീകാരത്തിലൂടെയേ ഇത് നടപ്പിലാക്കാനാകൂ. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില മാറ്റങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് വരുത്താന്‍ കഴിയും. എന്നാല്‍ ഈ നീക്കത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments