ടോക്യോ: ബഹിരാകാശ സഞ്ചാരി ചമഞ്ഞ് സ്നേഹം നടിച്ച് വൃദ്ധയിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ. ജപ്പാനിലാണ് സംഭവം. ബഹിരാകാശ വാഹനത്തിൽ ഓക്സിജൻ തീർന്നുവെന്ന് പറഞ്ഞാണ് യുവതിയിൽ നിന്ന് പണം തട്ടിയെടുത്തത്.
ജൂലൈയിലാണ് തട്ടിപ്പിനിരയായ വൃദ്ധ സാമൂഹ്യമാധ്യമം വഴി പ്രതിയെ പരിചയപ്പെടുന്നത്. ഒറ്റക്ക് താമസിച്ചിരുന്ന ഇവർ സാമൂഹ്യമാധ്യമം വഴിയുള്ള നിരന്തരമായ സംഭാഷണങ്ങളിലൂടെ ഇയാളുമായി അടുപ്പത്തിലായി.
ഏറെ നാൾ സംസാരിച്ച ഇയാൾ താൻ സ്പേസ് ഷിപ്പിലാണുള്ളതെന്നും ഇവിടെ ഓക്സിജനില്ല എന്നും പറഞ്ഞു ധരിപ്പിക്കുകയും ഓക്സിജൻ വാങ്ങുന്നതിന് അടിയന്തിരമായി 5 ലക്ഷത്തോളം രൂപ ഓൺലൈനായി അയക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
മൊണാക്കോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൃദ്ധ ജന സംഖ്യയുള്ള രാജ്യമാണ് ജപ്പാൻ.ജപ്പാനിൽ പ്രായമുള്ള ആളുകൾ കൂടുതലായി സാമ്പത്തിക തട്ടിപ്പുകൾക്കിരയാകുന്നതായി ലോക ബാങ്ക് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

