ന്യൂഡൽഹി: രണ്ട് നികുതി സ്ലാബുകളുള്ള പുതിയ ജി.എസ്.ടി സംവിധാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് പുതിയ നികുതി സംവിധാനത്തെ സ്വാഗതം ചെയ്ത് മോദി രംഗത്തെത്തിയത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പുതിയ ജി.എസ്.ടി സംവിധാനം കൊണ്ടുവരുമെന്ന സൂചന നൽകിയിരുന്നുവെന്ന് മോദി പറഞ്ഞിരുന്നു.
ഇപ്പോൾ ജി.എസ്.ടി പരിഷ്‍കരണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുകയും സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് പരിഷ്‍കരണത്തിലൂടെ പ്രധാനമായി ലക്ഷ്യംവെക്കുന്നതെന്നും മോദി പറഞ്ഞു. കർഷകർക്കും, മധ്യവർഗക്കാർക്കും, എം.എസ്.എം.ഇകൾക്കും സ്ത്രീകൾക്കും യുവാക്കൾക്കും പുതിയ ജി.എസ്.ടി പരിഷ്‍കരണത്തിന്റെ ഗുണമുണ്ടാകുമെന്നും മോദി പറഞ്ഞു.

