ട്രംപ് ഭരണകൂടം ഉപരോധം പിൻവലിച്ചതോടെ, 14 വർഷത്തിനുശേഷം ആദ്യമായി ക്രൂഡ് ഓയിൽ കയറ്റുമതി നടത്തി സിറിയ. 14 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് ഏറക്കുറെ ശമനമാവുകയും അൽ-അസദ് ഭരണകൂടത്തിന് അന്ത്യമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്ക ഉപരോധം പിൻവലിച്ചത്. അസദിനെ പുറത്താക്കി അധികാരത്തിലേറിയ ഭരണകൂടം രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത വീണ്ടെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
രാജ്യാന്തര വിതരണ ശൃംഖലയായ ബിബി എനർജിക്ക് കീഴിലെ ബി സെർവ് എനർജിയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച 6 ലക്ഷം ബാരൽ സിറിയൻ എണ്ണ വാങ്ങിയത്. ആഭ്യന്തര യുദ്ധത്തിന് മുൻപ് പ്രതിദിനം 3.80 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തിരുന്ന രാജ്യമാണ് സിറിയ.

