Friday, December 5, 2025
HomeGulfകുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ അവയവങ്ങൾ ദാനം ചെയ്തു

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ അവയവങ്ങൾ ദാനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ ഇരകൾ അവയവ ദാനത്തിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി ഡോക്ടർമാർ പറഞ്ഞു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ അവയവങ്ങൾ ഇതര രോഗികൾക്ക് മാറ്റിവെച്ചതായി കെടിവിക്ക് നൽകിയ അഭിമുഖത്തിൽ, പ്രമുഖ ട്രാൻസ്പ്ലാൻറ് സർജനും കുവൈത്തിലെ അവയവ മാറ്റിവയ്ക്കൽ കേന്ദ്രത്തിന്റെ ചെയർമാനുമായ ഡോ. മുസ്തഫ അൽ-മൗസവി പറഞ്ഞു.

വിഷമദ്യ ദുരന്തത്തിന്റെ ഇരകളുടെ കുടുംബങ്ങളെ ബന്ധപ്പെട്ട് അംഗീകാരം നേടിയ ശേഷമായിരുന്നു അവയവ കൈമാറ്റം. ഏകദേശം 20 പേരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് ഡോ. മുസ്തഫ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments