ന്യൂഡൽഹി: തുർക്കി സിവിൽ വ്യോമയാന മേഖലുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം നിലപാടിൽ യു ടേൺ അടിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ വിവിധ എയർലൈൻസ് കമ്പനികൾ ടർക്കിഷ് എയർലൈൻസ് വിമാനങ്ങൾ പാട്ടത്തിന് എടുക്കുന്ന കരാറിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകാൻ തുടങ്ങി. തുർക്കിയോടുള്ള നിലപാടിൽ ഇന്ത്യ മയപ്പെടുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോക്ക് ടർക്കിഷ് എയർലൈൻസുമായുള്ള രണ്ട് ബോയിങ് 777 വിമാനങ്ങളുടെ പാട്ട കരാർ ആറു മാസത്തേക്ക് നീട്ടാൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ എവിയേഷൻ (ഡിജിസിഎ) അനുമതി നൽകി. ടർക്കിഷ് എയർലൈൻസുമായുള്ള പാട്ട കരാർ ആഗസ്റ്റ് 31-നകം അവസാനിപ്പിക്കണമെന്നാണ് സിവിൽ ഏവിയേഷൻ റെഗുലേറ്റർ നേരത്തെ നൽകിയിരുന്ന നിർദേശം. ഇതിൽ നിന്നുള്ള മാറ്റമാണ് പുതിയ തീരുമാനം

